എഡിറ്റര്‍
എഡിറ്റര്‍
‘ഐ ആം ലെജന്‍ഡ്’ എഴുത്തുകാരന്‍ റിച്ചാര്‍ഡ് മാതീസണ്‍ അന്തരിച്ചു
എഡിറ്റര്‍
Tuesday 25th June 2013 12:15pm

Richard-Matheson

ന്യുയോര്‍ക്ക്: പ്രമുഖ എഴുത്തുകാരന്‍ റിച്ചാര്‍ഡ് മാതീസ് (87)അന്തരിച്ചു. ഐ ആം ലെജന്‍ഡ് എന്ന പ്രശ്‌സ്ത നോവലിന്റെ രചയിതാവാണ് റിച്ചാര്‍ഡ്.

സയന്‍സ് ഫിക്ഷനുകള്‍ എഴുതിയാണ് റിച്ചാര്‍ഡ് ശ്രദ്ധ നേടിയത്. ദി ഷ്രിങ്കിങ് മാന്‍ ആണ് റിച്ചാര്‍ഡിന്റെ മറ്റൊരു പ്രശസ്ത നോവല്‍. ഞായറാഴ്ച്ചയായിരുന്നു റിച്ചാര്‍ഡിന്റെ അന്ത്യം.

Ads By Google

1954 ല്‍ റിച്ചാര്‍ഡ് എഴുതിയ ഐ ആം ലെജന്‍ഡ് അതേ പേരില്‍ 2007 ല്‍ ഫ്രാന്‍സിസ് ലോറന്‍സ് സിനിമയാക്കിയിരുന്നു. വില്‍ സ്മിത്തായിരുന്നു സിനിമയിലെ നായകനായി എത്തിയത്.

നിരവധി ടി.വി ഷോകള്‍ക്ക് വേണ്ടിയും റിച്ചാര്‍ഡ് എഴുതിയിട്ടുണ്ട്. ദി ട്വിലൈറ്റ് സോണ്‍ ഇതില്‍ പ്രശസ്തമാണ്. ഭീതിജനകവും ഉദ്വേഗഭരിതവുമായ രംഗങ്ങളാണ് റിച്ചാര്‍ഡിന്റെ കഥകളുടെ പ്രത്യേകത.

ഹെല്‍ ഹൗസ്, ഷ്രിങ്കിങ് മാന്‍, വാട്ട് ഡ്രീംസ് മേ കംസ്, ബിഡ് ടൈം റിട്ടേണ്‍സ്, എ സ്റ്റിര്‍ ഓഫ് ഇക്കോസ്, ഐ ആം ലെജന്‍ഡ് എന്നിവ റിച്ചാര്‍ഡിന്റെ പ്രശസ്ത രചനകളാണ്.

Advertisement