ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കടുത്ത സമ്മര്‍ദ്ദത്തിലാണ്, ജീവിതം മടുത്തു; ആത്മഹത്യ ചെയ്ത ആള്‍ദൈവം ബയ്യൂജി മഹാരാജിന്റെ ആത്മഹത്യാക്കുറിപ്പ്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 10:51am

ഇന്‍ഡോര്‍: ഇന്‍ഡോറിലെ ആത്മീയ ആചാര്യനും ആള്‍ദൈവവുമായ ബയ്യൂജി മഹാരാജിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്.

താന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ജീവിതം മടുത്തെന്നും പറയുന്ന കത്തില്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ ഇനി ആരെങ്കിലും നോക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ആത്മഹത്യാക്കുറിപ്പില്‍ ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നെന്ന സൂചന നല്‍കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ചില കുടുംബപ്രശ്‌നങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മകളും രണ്ടാം ഭാര്യയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആള്‍ദൈവത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.


Also Read കര്‍ണാടക ജയനഗര്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ വിജയക്കുതിപ്പ്


ബയ്യൂജിയുടെ മരണത്തിനുത്തരവാദി മകളാണെന്ന് രണ്ടാം ഭാര്യയും എന്നാല്‍ രണ്ടാം ഭാര്യയാണ് എല്ലാത്തിനും കാരണക്കാരിയായതെന്ന് മകളും ആരോപിക്കുന്നു.

അടുത്തിടെ മഹാരാജിന് മധ്യപ്രദേശ് സര്‍ക്കാര്‍ മന്ത്രിസ്ഥാനം നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. രാഷ്ട്രീയരംഗത്തെ പല പ്രമുഖരും അദ്ദേഹത്തിന്റെ അനുയായികളാണ്.

ഉദയ് സിങ് ദേശ്മുഖ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. മുന്‍മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ്മുഖ് ഉള്‍പ്പെടെ പ്രമുഖരുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയായിരുന്നു ബയ്യൂജി മഹാരാജ്.

സ്വന്തം ആശ്രമത്തില്‍ വെച്ച് സ്വയം വെടിയുതിര്‍ത്താണ് ഇദ്ദേഹം മരണപ്പെട്ടത്. ഇദ്ദേഹത്തെ ഉടന്‍ ഇന്‍ഡോറിലെ ബോംബൈ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ഡോര്‍ നഗരത്തോടടുത്ത് 200 ഏക്കര്‍ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ആശ്രമം.

ആളുകളുടെ മനസ് വായിച്ചെടുക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നയാളാണ് ബയ്യൂജിയെന്നാണ് അനുനായികള്‍ ഇദ്ദേഹത്തെ കുറിച്ച് പറയാറ്.

Advertisement