ഞാന്‍ ഇടക്കാല അധ്യക്ഷയല്ല; മുഴുവന്‍ സമയ അധ്യക്ഷ; ജി 23 നേതാക്കള്‍ക്ക് സോണിയാ ഗാന്ധിയുടെ ഒളിയമ്പ്
national news
ഞാന്‍ ഇടക്കാല അധ്യക്ഷയല്ല; മുഴുവന്‍ സമയ അധ്യക്ഷ; ജി 23 നേതാക്കള്‍ക്ക് സോണിയാ ഗാന്ധിയുടെ ഒളിയമ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 12:53 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ജി 23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധിയുടെ ഒളിയമ്പ്.

താന്‍ കോണ്‍ഗ്രസിന്റെ പൂര്‍ണ സമയ പ്രസിഡന്റാണെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്നും തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

സത്യസന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്. പ്രവര്‍ത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാര്‍ട്ടിക്ക് പുറത്ത് പറയേണ്ടതെന്നും സോണിയാ ഗാന്ധി പറഞ്ഞു.

പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവന്‍ സമയ അധ്യക്ഷയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് തീയതി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “I Am Full-Time President”: Sonia Gandhi To ‘G-23’ At Key Congress Meet