ചെന്നൈശാലയില്‍ നിന്ന് മെയ് 21ന് ഹ്യൂണ്ടായ് വെന്യു പുറത്തിറങ്ങും
Auto News
ചെന്നൈശാലയില്‍ നിന്ന് മെയ് 21ന് ഹ്യൂണ്ടായ് വെന്യു പുറത്തിറങ്ങും
ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 11:20 pm

ഹ്യൂണ്ടായ് മോട്ടോറിന്റെ കണക്ടഡ് കോമ്പാക്ട് എസ് യു വി വെന്യു മെയ് 21 ന് വിപണിയിലേക്ക്. ചെന്നൈയിലെ ഫാക്ടറിയില്‍ നിന്ന് ലാവ ഓറഞ്ച് കളറിലുള്ള വെന്യുവാണ് ആദ്യം പുറത്തിറങ്ങുക.

പോളാര്‍ വൈറ്റ്,ഫിയറി റെഡ്,ടൈഫൂണ്‍ സില്‍വര്‍ ഡീപ് ഫോറസ്റ്റ് തുടങ്ങിയ നിറങ്ങളിലും ഹ്യൂണ്ടാവെന്യു ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആദ്യ കാഴ്ചയില്‍ ക്രെറ്റയെ ഓര്‍മിക്കും ഈ കാര്‍. ഹ്യൂണ്ടായുടെ പതിവ് രീതിയില്‍ സൗകര്യങ്ങളോ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലോ ഈ മോഡലിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.