60 ദി​വ​സ​ത്തി​ൽ 50,000 ബു​ക്കിം​ഗ്; നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​താ​യി ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ
Auto News
60 ദി​വ​സ​ത്തി​ൽ 50,000 ബു​ക്കിം​ഗ്; നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട​താ​യി ഹ്യു​ണ്ടാ​യ് മോ​ട്ടോ​ർ
ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 7:42 pm

 

പു​ത്ത​ൻ മോ​ഡ​ൽ എ​സ്‌​യു​വി വെ​ന്യു, പു​റ​ത്തി​റ​ങ്ങി അ​റു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ 50,000 ബു​ക്കിം​ഗ് പി​ന്നി​ട്ട​താ​യി ഹ്യൂ​ണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ ലി​മി​റ്റ​ഡ് .50,000 ബു​ക്കിം​ഗു​ക​ളി​ൽ 35 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​പ​ഭോ​ക്താ​ക്ക​ളും ഹ്യൂ​ണ്ടാ​യി​യു​ടെ ഏ​റ്റ​വും മി​ക​ച്ച സെ​ഗ്മെ​ന്‍റാ​യ -ഡി​സി​റ്റി (ഡ്യു​വ​ൽ ക്ല​ച്ച് ട്രാ​ൻ​സ്മി​ഷ​ൻ) സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വെ​ന്യു, ക്രെ​റ്റ, ട്യൂ​സ​ൺ എ​ന്നി​വ​യു​ടെ വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌​യു​വി വി​പ​ണി വി​ഹി​തം 21 ശ​ത​മാ​ന​മാ​ണ്.​ദ​ക്ഷി​ണ കൊ​റി​യ​ൻ ഓ​ട്ടോ മേ​ജ​ർ ഈ ​വ​ർ​ഷം മെ​യ് മാ​സ​ത്തി​ൽ 6.5-11.1 ല​ക്ഷം രൂ​പ (എ​ക്‌​സ്‌​ഷോ​റൂം ദി​ല്ലി) നി​ര​ക്കി​ലാ​ണ് വെ​ന്യു ലോ​ഞ്ച് ചെ​യ്ത​ത് .മൂ​ന്ന് എ​ഞ്ചി​ൻ ഓ​പ്ഷ​നു​ക​ളാ​ണ് എസ് യു വി വെ​ന്യു​വി​നു​ള്ള​ത് – 1 ലി​റ്റ​ർ ട​ർ​ബോ, 1.2 ലി​റ്റ​ർ പെ​ട്രോ​ൾ പ​വ​ർ​ട്രെ​യി​നു​ക​ൾ കൂ​ടാ​തെ 1.4 ലി​റ്റ​ർ ഡീ​സ​ൽ എ​ഞ്ചി​ൻ . വി​ല​യി​ൽ ക്രെ​റ്റ​യ്ക്കു താ​ഴെ​യാ​ണ് വെ​ന്യു. പെ​ട്രോ​ൾ വേ​രി​യ​ന്‍റു​ക​ളു​ടെ വി​ല 6.5-11.1 ല​ക്ഷം രൂ​പ​യും ഡീ​സ​ൽ ട്രിം 7.75-10.84 ​ല​ക്ഷം രൂ​പ​യു​മാ​ണ് .

 

ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് ഹ്യു​ണ്ടാ​യ് വെ​ന്യു വ​രു​ന്ന​ത്. ക​മ്പ​നി​യു​ടെ ബ്ലൂ​ലി​ങ്ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ 33 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ​ക്റ്റു​ചെ​യ്ത സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്. അ​തി​ൽ 10 എ​ണ്ണം ഇ​ന്ത്യ​ൻ വി​പ​ണി​ക്കു വേ​ണ്ടി പ്ര​ത്യേ​ക​മാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ്.​ഇ​ല​ക്ട്രി​ക് സ​ൺ​റൂ​ഫ്, വ​യ​ർ​ലെ​സ് ഫോ​ൺ ചാ​ർ​ജിം​ഗ്, എ​യ​ർ പ്യൂ​രി​ഫ​യ​ർ, ക്രൂ​യി​സ് ക​ൺ​ട്രോ​ൾ തു​ട​ങ്ങി വി​വി​ധ സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് മോ​ഡ​ൽ വ​രു​ന്ന​ത്.ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ, സ്പീ​ഡ് സെ​ൻ​സിം​ഗ് ഓ​ട്ടോ-​ഡോ​ർ ലോ​ക്ക്, വാ​ഹ​ന സ്ഥി​ര​ത മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ മോ​ഡ​ലി​ലെ സു​ര​ക്ഷാ സ​വി​ശേ​ഷ​ത​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

 

​മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​നോ​ടു​കൂ​ടി​യ 1 ലി​റ്റ​ർ പെ​ട്രോ​ൾ വേ​രി​യ​ന്‍റ് ലി​റ്റ​റി​ന് 18.27 കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത ന​ൽ​കും. ഏ​ഴ് സ്പീ​ഡ് ട്രാ​ൻ​സ്മി​ഷ​നോ​ടു​കൂ​ടി​യ ഓ​ട്ടോ​മാ​റ്റി​ക് ട്രിം ​ലി​റ്റ​റി​ന് 18.15 കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത ന​ൽ​കും.1.2 ലി​റ്റ​ർ പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ന് ലി​റ്റ​റി​ന് 17.52 കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത​യു​ണ്ട്, 1.4 ലി​റ്റ​ർ ഡീ​സ​ൽ ട്രിം ​ലി​റ്റ​റി​ന് 23.7 കി​ലോ​മീ​റ്റ​ർ ഇ​ന്ധ​ന​ക്ഷ​മ​ത ന​ൽ​കു​മെ​ന്ന് ഹ്യൂ​ണ്ടാ​യ് അ​വ​കാ​ശ​പ്പെ​ട്ടു.