ഹ്യുണ്ടായ് എന്‍ പെര്‍ഫോമന്‍സ് ഇന്ത്യയിലെത്തുമോ?
Auto News
ഹ്യുണ്ടായ് എന്‍ പെര്‍ഫോമന്‍സ് ഇന്ത്യയിലെത്തുമോ?
ന്യൂസ് ഡെസ്‌ക്
Sunday, 26th May 2019, 11:55 pm

 

ദില്ലി: ഹ്യുണ്ടായ് ‘എന്‍ ‘പെര്‍ഫോമന്‍സിന്റെ ഉപബ്രാന്റിന്റെ ഇന്ത്യന്‍ പ്രവേശനത്തിന്റെ സാധ്യത പഠനം ആരംഭിച്ചെന്ന് കമ്പനി. എന്‍ പെര്‍ഫോമന്‍സിന് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കരുതുന്നതെന്നും 2022 ഓടെ രാജ്യത്ത് അവതരിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഓയുമായ എസ്എസ് കിം പറഞ്ഞു.

നമ്യാംഗിലുള്ള ഗവേഷണ വികസന കേന്ദ്രത്തിലാണ് എന്‍ പെര്‍ഫോമന്‍സിന്റെ ഡിസൈനിങ്. 2012 ല്‍ ഹ്യുണ്ടായ് മോട്ടോര്‍സ്‌പോര്‍ട്‌സ് എന്ന പേരില്‍ തുടങ്ങിയെങ്കിലും 2015ല്‍ ഹ്യുണ്ടായ് ഐ 30 എന്‍ എന്ന ആദ്യ റോഡ് ലീഗല്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.