എഡിറ്റര്‍
എഡിറ്റര്‍
ഹൈദരാബാദ് സ്വദേശിയെ സൗദിയില്‍ തൊഴിലുടമ ചുട്ടുകൊന്നു: മോദി ഇടപെടണമെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Tuesday 25th April 2017 12:52pm

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമ ചുട്ടുകൊന്നു റിയാദില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അബ്ദുല്‍ ഖാദര്‍ ആണ് കൊല്ലപ്പെട്ടത്.

തൊഴില്‍ദാതാവിന്റെ ബന്ധുവുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെ ഇയാള്‍ക്കുമേല്‍ തീയിടുകയായിരുന്നു. മാര്‍ച്ച് 30നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ അബ്ദുല്‍ ഖാദര്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

അബ്ദുല്‍ ഖാദര്‍ ജോലിയില്‍ സന്തുഷ്ടനായിരുന്നില്ലെന്നും അതിനാല്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കുവരാന്‍ തീരുമാനിച്ചിരിക്കവെയാണ് കൊല്ലപ്പെട്ടെന്നതെന്ന് അദ്ദേഹത്തിന്റെ സഹോദരി ഷബാന ബീഗം പറയുന്നു.


Must Read:  ‘നിങ്ങള്‍ക്ക് മണി അത്ര വലിയവനാണെങ്കില്‍ നിങ്ങളുടെ വീടുകളില്‍ കൊണ്ടു പോയി താമസിപ്പിച്ചോളൂ’; മണിയെ ന്യായീകരിക്കുന്ന സ്ത്രീ തോട്ടം തൊഴിലാളികളോട് ശോഭാ സുരേന്ദ്രന്‍


‘കഴിഞ്ഞ മാര്‍ച്ച് 28ന് ഖാദറുമായി എന്റെ മൂത്ത സഹോദരന്‍ സംസാരിച്ചിരുന്നു. തൊഴില്‍ദാതാവ് ശമ്പളം നല്‍കുന്നില്ല എന്നാണ് അവന്‍ പറഞ്ഞത്. ഇവിടെ വലിയ ബുദ്ധിമുട്ടിലാണെന്നും അതിനാല്‍ നാട്ടിലേക്കു തിരിച്ചുവരികയാണെന്നും അവന്‍ പറഞ്ഞിരുന്നു. രണ്ടുദിവസം കഴിഞ്ഞ് മാര്‍ച്ച് 30നാണ് അവന് പൊള്ളലേറ്റ കാര്യം അറിയുന്നത്. 75% പൊള്ളലേറ്റ നിലയില്‍ അവനെ ആശുപത്രിയിലേക്കുമാറ്റി. ഇന്ന് അവന്‍ മരിച്ചതായി അറിയാന്‍ കഴിഞ്ഞു.’ ബീഗം പറയുന്നു.

ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ആവശ്യമായ കാര്യം ചെയ്യണമെന്നാണ് ഷബാന ആവശ്യപ്പെടുന്നത്.

വനിതയായ തൊഴിലുടമയുടെ പുരുഷ ബന്ധുവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഖാദറിനുമേല്‍ തീക്കൊളുത്തിയതെന്നാണ് ഇന്ത്യന്‍ എംബസി നല്‍കിയ വിവരം.

Advertisement