തലസ്ഥാനത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു
kERALA NEWS
തലസ്ഥാനത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറത്ത് കൊന്നു
ന്യൂസ് ഡെസ്‌ക്
Thursday, 16th May 2019, 9:23 am

തിരുവനന്തപുരം: തലസ്ഥാനത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. മുല്ലശ്ശേരി സ്വദേശിനിയായ സ്മിതയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പുലര്‍ച്ചേ ഒരു മണിക്ക് അടുക്കളയിലെ കറി കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

നിരന്തരം വീട്ടില്‍ ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഭാര്യയുമായി കലഹമുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

നെടുമങ്ങാട് പൊലീസ് കസ്റ്റടിയില്‍ ഉള്ള സജീവ് കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

DoolNews Video