എഡിറ്റര്‍
എഡിറ്റര്‍
കൗണ്‍സിലിങ്ങിനെത്തിയ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ ഗിരീഷിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
എഡിറ്റര്‍
Thursday 24th August 2017 6:01pm

തിരുവനന്തപുരം : കൗണ്‍സിലിങ്ങിനെത്തിയ 13 വയസ്സുകാരനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ പ്രശസ്ത കൗണ്‍സിലറും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ കെ ഗിരീഷിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ഈ മാസം 14നാണ് സംഭവം. പഠനനിലവാരം മെച്ചപ്പെടുത്താന്‍ കൗണ്‍സിലിങ്ങിനെത്തിയ വിദ്യാര്‍ത്ഥിയെ കെ ഗിരീഷ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പഠനവൈകല്യമുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ഗിരീഷ് സ്വകാര്യപ്രാക്ടീസ് നടത്തുന്ന തിരുവനന്തപുരത്തെ ക്ലിനിക്കില്‍ കൗണ്‍സിലിങ്ങിനെത്തിച്ചത്.


Also Read: ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞെങ്കില്‍ അതില്‍ എന്താണ് തെറ്റ് : ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍


ക്ലിനിക്കല്‍ നിന്നെത്തിയ ശേഷം കുട്ടിയില്‍ അസ്വഭാവികമായ മാറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസിലുമറിയിച്ചു. സംഭവം നടന്നു എട്ടു ദിവസിത്തിലേറെയായിട്ടും പോലീസ് നടപടിയൊന്നും എടുത്തില്ലെന്നും ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്നും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മാനസികരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കൂടിയാണ് കെ ഗിരീഷ്.

Advertisement