എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
എഡിറ്റര്‍
Tuesday 3rd October 2017 11:24pm

 

തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വെട്ടേറ്റു തൂങ്ങിയ കാല്‍പാദവുമായി 350 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടിവന്ന തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രന് ചികിത്സ നിഷേധിച്ച സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോഗ്യവകുപ്പ് സെക്രട്ടറിയും തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടുമാരും മൂന്നാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.

കേസ് ഈ മാസം മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. കുറ്റിപ്പുറത്ത് താമസിക്കുന്ന രാജേന്ദ്രന് തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ ചികിത്സ നിഷേധിതുമൂലം വെട്ടേറ്റു തൂങ്ങിയ കാല്‍പ്പാദവുമായി 350 കിലോമീറ്ററാണ് അലയേണ്ടിവന്നത്.


Also Read: കേരളത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ച യൂദാസുകളായിട്ടായിരിക്കും ചരിത്രം ബി.ജെ.പി സംസ്ഥാന നേതാക്കളെ കാണുക; പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് ഒത്താശ ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല


കേരളത്തില്‍ ചികിത്സ ലഭിക്കാത്തതിനാല്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇദ്ദേഹത്തെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുറ്റിപ്പുറം പഴയ റെയില്‍വേ ഗേറ്റിനു സമീപത്തുള്ള വാടകവീട്ടിലെ താമസക്കാരനായ രാജേന്ദ്രനും ബന്ധുവും തമ്മില്‍ മദ്യപാനത്തിനിടെ സംഘര്‍ഷമുണ്ടാവുകയും വെട്ടുകത്തിയെടുത്ത് കോടീശ്വരന്‍ രാജേന്ദ്രന്റെ കാലില്‍ വെട്ടുകയുമായിരുന്നു.

കയ്യിലും കാല്‍പാദത്തിലും വെട്ടേറ്റ രാജേന്ദ്രന്റെ കാല്‍പാദം ഒടിഞ്ഞുതൂങ്ങി. കൂടെയുണ്ടായിരുന്നവര്‍ രാജേന്ദ്രനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും അരമണിക്കൂറോളം അത്യാഹിത വിഭാഗത്തില്‍ കിടത്തുകയും കോഴിക്കോട്ടേക്കോ കോട്ടയത്തേക്കോ മാറ്റണമെന്നു ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. രാത്രിയില്‍ ശസ്ത്രക്രിയ നടക്കില്ലെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നു രാജേന്ദ്രനെ പറഞ്ഞുവിടുകയായിരുന്നു.

Advertisement