ട്രയംഫിന്റെ മോഡലുകള്‍ സ്വന്തമാക്കാം വന്‍ ഡിസ്‌കൗണ്ട് വിലയില്‍
Auto News
ട്രയംഫിന്റെ മോഡലുകള്‍ സ്വന്തമാക്കാം വന്‍ ഡിസ്‌കൗണ്ട് വിലയില്‍
ന്യൂസ് ഡെസ്‌ക്
Monday, 27th May 2019, 10:27 pm

 

ബൈക്ക് വാങ്ങാന്‍ ആലോചനയുണ്ടെങ്കില്‍ ഇപ്പോള്‍ പറ്റിയ സമയമാണ്. അന്താരാഷ്ട്ര ബ്രാന്റിന്റെ ബൈക്ക് വന്‍ ഡിസ്‌കൗണ്ട് വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടീഷ് ബൈക്ക് കമ്പനി ട്രയംഫാണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഓഫറുമായി എത്തിയിരിക്കുന്നത്.

കമ്പനിയുടെ 2016,2017 വര്‍ഷങ്ങളിലെ മോഡലുകളാണ് ഡിസ്‌കൗണ്ട് വിലയില്‍ ലഭിക്കുക. ട്രയംഫിന്റെ സ്ട്രീറ്റ് ട്വിന്‍ 5 ലക്ഷം രൂപാ മുതലും സ്ട്രീറ്റ് ട്രിപ്പിള്‍ s 6ലക്ഷം രൂപാ മുതലും ലഭിക്കും. സ്ട്രീറ്റ് സ്‌ക്രാംബ്‌ളറിനാണെങ്കില്‍ 5.75 ലക്ഷം രൂപാ മുതലാണ് വില. ബോണവില്‍ നിരയിലെ ബോബറിന് 6.40 ലക്ഷം രൂപ,t100 ന് 5.75 ലക്ഷം രൂപ,t120യ്ക്ക് 6.50 ലക്ഷവുമാണ് വില തുടങ്ങുന്നത്. ഓഫറുകളില്ലെങ്കില്‍ ഈ ബൈക്കുകള്‍ക്ക് തീപിടിച്ച വിലയാണ്.

യഥാര്‍ത്ഥ വിലനിലവാരം
ബോണവില്‍ T120 9.78 ലക്ഷം
T100 -യ്ക്ക് 8.70 ലക്ഷം
ബോബറിന് 10.08 ലക്ഷം
സ്ട്രീറ്റ് ട്വിന്‍ മോഡലിന് 9.46 ലക്ഷം
സ്ട്രീറ്റ് സ്‌ക്രാബ്‌ളറിന് 8.55 ലക്ഷം രൂപ