എഡിറ്റര്‍
എഡിറ്റര്‍
മൂന്നാര്‍ കയ്യേറ്റം: പപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് പൊളിച്ച് നീക്കി
എഡിറ്റര്‍
Thursday 20th April 2017 9:14am

മൂന്നാര്‍: അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. റവന്യൂ ഭൂമി കയ്യേറി നിര്‍മ്മിച്ച ഭീമന്‍ കുരിശ് പൊളിച്ചു നീക്കി. സ്പിരിച്ച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയിരിക്കുന്നത്. സൂര്യനെല്ലിക്ക് സമീപമുളള പാപ്പാത്തിചോലയിലാണ് കുരിശ് സ്ഥാപിച്ചുളള ഭൂമി കൈയേറ്റം.

പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലാണ് ഒഴിപ്പിക്കല്‍. കുരിശിനോട് സമീപത്തായി നിര്‍മ്മിച്ച ഷെഡ്ഡുകല്‍ തീയിട്ട് നശിപ്പിച്ചു. മൂന്നാറില്‍ പാപ്പാത്തി ചോലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നു; വഴി തടഞ്ഞ വാഹനങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി. സ്ഥലത്ത് നിരോധനാജ്ഞ

സൂര്യനെല്ലി, പാപ്പാത്തിചോല എന്നിവിടങ്ങളിലെ കയ്യേറ്റമൊഴിപ്പിക്കാനാണ് ദേവികുളം അഡീഷണല്‍ തഹസില്‍ദാര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുളള വന്‍ സംഘമാണ് കയ്യേറ്റം ഒഴിപ്പിക്കുന്നത്. അതേസമയം സംഘത്തെ തടയാനായുളള ശ്രമങ്ങള്‍ വഴിയിലുടനീളം നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരിക്കുകയാണ്.


Also Read: ‘നീ ഈ നാടിന് അപമാനമാണ് ഇന്ത്യയിലേക്ക് മടങ്ങി പോകൂ’; ഇന്ത്യന്‍ വംശജയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ട്രെയിന്‍ യാത്രക്കിടെ അയര്‍ലന്റ് സ്വദേശിനിയുടെ അസഭ്യ വര്‍ഷവും വംശീയധിക്ഷേപവും, വീഡിയോ


വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങുന്നത്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുളള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയിരിക്കുന്നത്.

 

Advertisement