എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ 300 ശതമാനം വര്‍ദ്ധന പ്രതീക്ഷിക്കുന്നതായി ഹ്യൂവായി
എഡിറ്റര്‍
Friday 29th January 2016 2:57pm

huweai

ന്യൂദല്‍ഹി: ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ വളരെ പ്രതീക്ഷയിലാണ് ചൈനീസ് ടെലകോം കമ്പനിയായ ഹ്യൂവായ്. ഇന്ത്യയിലെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ 300 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷിയിലാണ് കമ്പനി. ഹ്യൂവായി ബ്രാന്‍ഡിന് കീഴില്‍ രണ്ട് പുതിയ 4ജി ഫോണുകളാണ് അടുത്തിടെ പുറത്തിറക്കിയത്.

ഇന്ത്യയില്‍ നിന്നും നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ വര്‍ഷം ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളില്‍ വലിയൊരു ശതമാനം പേരും സ്മാര്‍ട്‌ഫോണുകളിലേക്ക് മാറിയിട്ടുണ്ട്.

അതുകൊണ്ട് തന്നെയാണ് ആ മേഖലില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. ഇന്ത്യയില്‍ 300 ശതമാനം വളര്‍ച്ചയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഹോണര്‍ 5 എക്‌സും ഹോളി 2 വും അതില്‍ വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. -ഹ്യൂവായ് ഇന്ത്യ പ്രസിഡന്റ് അലന്‍ വാങ് പറഞ്ഞു.

1 മില്യണ്‍ ഫോണുകളാണ് 2015 ല്‍ ഹ്യൂവായ് വിറ്റഴിച്ചത്. അതില്‍ 8 ലക്ഷവും ഹോണര്‍ ബ്രാന്‍ഡഡ് ഫോണുകളായിരുന്നു. ആപ്പിളിനും സാംസങ്ങിനും പിന്നാലെ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോണ്‍ വിറ്റഴിക്കപ്പെടുന്ന കമ്പനിയായും ഹ്യൂവായ് മാറി.

108 മില്യണ്‍സ്മാര്‍ട്‌ഫോണാണ് 2015 ല്‍ ലോകത്തെമ്പാടുമായി കമ്പനി വിറ്റഴിച്ചത്.

ഹ്യൂവായിയുടെ പുതിയ മോഡലായ ഹോണര്‍ 5എക്‌സിന് 12,999 രൂപയും ഹോളി 2 വിന് 8,499 രൂപയുമാണ് ഉള്ളത്.

Advertisement