ദര്‍ശന ഹൃദയങ്ങള്‍ കീഴടക്കി: ഒരു മില്യണ് ലൈക്ക് നേടുന്ന ആദ്യ മലയാള ഗാനം
Entertainment news
ദര്‍ശന ഹൃദയങ്ങള്‍ കീഴടക്കി: ഒരു മില്യണ് ലൈക്ക് നേടുന്ന ആദ്യ മലയാള ഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th May 2022, 3:25 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ഹൃദയം. വലിയ ഓളമായിരുന്നു ചിത്രം തിയേറ്ററുകളില്‍ സൃഷ്ടിച്ചത്.

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ടായിരുന്ന ചിത്രത്തിലെ പുറത്ത് വന്ന എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ചെയ്തിരുന്നു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ദര്‍ശന. ഹിഷാം അബ്ദുല്‍ വഹാബ് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

പ്രണവിന്റെ വേറിട്ടൊരു അഭിനയ രീതിയായിരുന്നു ചിത്രത്തില്‍ കണ്ടത്. വിനീത് ശ്രീനിവാസന്റെ കരിയറിലേയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഹൃദയം. റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ഇപ്പുറവും ദര്‍ശന ഗാനത്തിന്റെ ആരവങ്ങള്‍ ഒഴിയുന്നില്ല.
മലയാളത്തില്‍ അദ്യമായി ഒരു മില്യണ് ലൈക്ക് നേടുന്ന ഗാനമായി മാറിയിരിക്കുകയാണ് ഹൃദയത്തിലെ ‘ദര്‍ശന’.

 

ഹിഷാം അബ്ദുല്‍ വഹാബും ചിത്രത്തിലെ നായിക ദര്‍ശന രാജേന്ദ്രനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യ എന്ന യൂട്യൂബ് ചാനലില്‍ 2021 ഒക്ടോബര്‍ 25 ന് റിലീസ് ചെയ്ത ഗാനത്തിന് നിലവില്‍ 4 കോടിയിലേറെ കാഴ്ചക്കാരാണുള്ളത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മിച്ചത്.
മെറിലാന്‍ഡ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങിയ എഴുപതാമത്തെ ചിത്രമാണിത്.

40 വര്‍ഷത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ഹൃദയം. തീയറ്റര്‍ റീലീസിന് ശേഷം ചിത്രം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലും ചിത്രം റീലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ഒ.റ്റി.റ്റി സ്ട്രീമിംഗിന് ശേഷവും വന്നത്.കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധന കഥാപാത്രത്തെ അവതരിപ്പിച്ചിരുണ്ട്.

Content Highlight : Hridhyam song Darshana hits 1 millon likes on youtube