എഡിറ്റര്‍
എഡിറ്റര്‍
ഹാദിയയുടെ വീട്ടുതടങ്കല്‍; പരാതി ഗൗരവതരം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
എഡിറ്റര്‍
Sunday 3rd September 2017 8:23pm

വൈക്കം: വീട്ടുതടങ്കലില്‍ മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഹാദിയയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന പരാതി ശരിയാണെങ്കില്‍ ഗൗരവമുള്ളതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു. സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.


Read more:  കലാപകാരികളെ കണ്ടെത്താന്‍ റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ സഹായിക്കണമെന്ന് മ്യാന്‍മാര്‍


കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ കമ്മീഷനംഗം കെ മോഹന്‍കുമാര്‍ കേസ് പരിഗണിക്കും.

താന്‍ പീഡനമനുഭവിക്കുന്നതായി വീടിന് സമീപമെത്തിയ വനിതാപ്രവര്‍ത്തകരോട് ഹാദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനലിലൂടെ തങ്ങളെ കണ്ടയുടനെ എന്നെ രക്ഷിക്കു, ഇവരെന്നെ തല്ലുകയാണെന്ന് ഹാദിയ വിളിച്ചുപറഞ്ഞതായും പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ഹാദിയ കേസ് സാമുദായിക വിഷയമല്ലെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനത്തിന്റെ പ്രശ്‌നമാണെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

Advertisement