എഡിറ്റര്‍
എഡിറ്റര്‍
എച്ച്.പി എലൈറ്റ്പാഡ് 900 ടാബ്ലെറ്റ് ഇന്ത്യന്‍ വിപണിയിലെത്തി
എഡിറ്റര്‍
Thursday 14th March 2013 1:00pm

ന്യൂദല്‍ഹി:എച്ച്.പി എലൈറ്റ് പാഡ് 900 ഇനി മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.

Ads By Google

ഈ ടാബ്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്  മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8 എന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ്.

10.1 ഇഞ്ച് ഡയഗണല്‍ ഡിസ്‌പ്ലേ, 1080 ഫ്രന്റ് ഫെയ്‌സിങ് വീഡിയോ ക്യാമറ, എല്‍.ഇ.ഡിയോട് കൂടിയ 8 മെഗാപിക്‌സല്‍ ക്യാമറ, 16-10 മാക്‌സിമൈസ് ഡിസ്‌പ്ലേ ഏരിയ, സ്മാര്‍ട്ട് ജോക്കറ്റ്, അധികമായുള്ള സിം ബാറ്ററി,എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്.

കൂടാതെ ഇന്‍ഡഗ്രേറ്റഡ് കീബോര്‍ഡ്,  എസ്.ഡി കാര്‍ഡ് റീഡര്‍ എന്നിവ ഇതില്‍ ഉപയോഗിക്കാം.

സാധാരണ ഡെസ്‌ക്ടോപ്പ്‌ കമ്പ്യൂട്ടര്‍ പോലെ തന്നെ കീബോര്‍ഡ് മോണിറ്ററും എന്നു വേണ്ട എല്ലാ സംവിധാനങ്ങളും കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ടാബ്ലെറ്റില്‍ ഉപഭോക്താക്കള്‍ക്ക് മെസേജുകളും, നോട്ടുകളും സ്വന്തം കൈപ്പടയില്‍ നേരിട്ട് എഴുതി സൂക്ഷിക്കാം. അല്ലെങ്കില്‍ ടൈപ്പ് ചെയ്ത്  സൂക്ഷിച്ച് വേറെ ഏതെങ്കിലും അപ്ലിക്കേഷനായി ഉപയോഗിക്കുകയും ചെയ്യാം.

അതി നൂതന സാങ്കേതിക വിദ്യയുള്ള ഈ എച്ച്.പി ടാബ്ലെറ്റിന് 43,500 രൂപയാണ് കമ്പനി വില.

Advertisement