തണുപ്പിച്ചാല്‍ തൊലി പോലും ഗുണംചെയ്യും
Health Tips
തണുപ്പിച്ചാല്‍ തൊലി പോലും ഗുണംചെയ്യും
ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 12:35 pm

ചെറുനാരങ്ങ പലവിധ വൈറ്റമിനുകളുടെ കലവറയാണ്. നല്ലൊരു അണുനാശിനികൂടിയാണിത്. ചെറുനാരങ്ങ പലവിധത്തില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചെറുനാരങ്ങയുടെ വൈറ്റമിനുകള്‍ നഷ്ടമാകാതെ എങ്ങിനെ ഉപയോഗിക്കണമെന്ന് പലര്‍ക്കും അറിയില്ല.

ചെറുനാരങ്ങ നന്നായി ഫ്രീസ് ചെയ്ത ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. തണുത്ത ശേഷം ഉപയോഗിക്കുകയാണെങ്കില്‍ തൊലി പോലും കളയാതിരിക്കുന്നതാണ് നല്ലത്. കാരണം തൊലിയില്‍ ഉള്ള പൊട്ടാസ്യം,കോപ്പര്‍,മഗ്നീഷ്യം അടക്കം നിരവധി വൈറ്റമിനുകള്‍ നമുക്ക് പ്രയോജനപ്പെടുന്നു.