കുട്ടികളിലെ ടോണ്‍സിലൈറ്റിസ്; അറിയാം പ്രതിരോധിക്കാം
Health
കുട്ടികളിലെ ടോണ്‍സിലൈറ്റിസ്; അറിയാം പ്രതിരോധിക്കാം
ന്യൂസ് ഡെസ്‌ക്
Monday, 10th December 2018, 2:43 pm

കോഴിക്കോട്: തണുപ്പ് കാലത്ത് കുട്ടികളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ടോണ്‍സിലൈറ്റിസd. ടോണ്‍സിലകുള്‍ അതവാ “താലുഗ്രന്ഥി” ശരീരത്തിലെ രോഗ പ്രതിരോധത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ആളാണ്. തൊണ്ടയില്‍ നാവിന്റെ ഉദ്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലകുള്‍ സ്ഥിതിചെയ്യുന്നത്.

വായു, ഭക്ഷണം എന്നിവയിലൂടെയെല്ലാം ശ്വാസനാളം, അന്നനാളം, എന്നിവിടങ്ങളിലേക്ക് എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുക ടോണ്‍സിലുകളാണ്.ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആണ് ആരോഗ്യം സംരക്ഷിക്കുക.

ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും രോഗാണു ശക്തമാകുമ്പോഴും മറ്റും ടോണ്‍സില്‍ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധ ആണ് ടോണ്‍സിലൈറ്റിസ്.
ടോണ്‍സിലൈറ്റിസ് മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കാറുണ്ടെങ്കിലും കുട്ടികളിലാണ് ധാരാളമായി കാണുക. സാധാരണഗതിയില്‍ ശ്രദ്ധയില്‍പ്പെടാതെയിരിക്കുന്ന ടോണ്‍സിലുകള്‍ അണുബാധ ഉണ്ടാകുന്നതോടെ തടിച്ച് ചുവന്ന് വലുതാകും.

Also Read:  തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ ബി.ജെ.പിക്ക് തിരിച്ചടി; കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു

കാരണങ്ങള്‍:

ഏറെക്കാലമായി നില്‍ക്കുന്ന അണുബാധ കാരണമോ പെട്ടെന്നോ ടോണ്‍സിലൈറ്റിസ് ഉണ്ടാകാം.

വൈറസുകളും ബാക്ടീരിയകളും അണുബാധക്കിടയാക്കാറുണ്ട്.അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടി അണുബാധക്കിടയാക്കും.

തൊണ്ടയില്‍ താപനിലയില്‍ കുറവുണ്ടാകുന്നത് താല്‍ക്കാലികമാണെങ്കിലും അണുബാധ ഉണ്ടാക്കാം.

നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്തവെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുക, മഞ്ഞുകൊള്ളുക, മഴ നനയുക, തുടര്‍ച്ചയായി എ.സി ഉപയോഗിക്കുക എന്നിവയും ടോണ്‍സിലൈറ്റിസിനിടയാക്കാറുണ്ട്.

രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളുമായുള്ള സമ്പര്‍ക്കം രോഗം പരക്കാനിടയാക്കും. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലത്തെും. വായുവിലൂടെയും കൈകള്‍ വഴി അന്നപഥത്തിലൂടെയും അടുത്തിടപെടുമ്പോള്‍ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

അസഹനീയമായ തൊണ്ട വേദന, പനി, തൊണ്ട ചൊറിച്ചില്‍ തുടങ്ങിയവയാമ് പ്രധാന ലക്ഷണങ്ങള്‍. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിക്കുന്നതിനോടൊപ്പം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് നന്നായി കവിളുന്നത് ടോണ്‍സിലൈറ്റിസ് കുറയാന്‍ സഹായിക്കും.