വാഹനം ദുര്‍ഗന്ധം ഇല്ലാതെ സൂക്ഷിക്കാന്‍!
Auto News
വാഹനം ദുര്‍ഗന്ധം ഇല്ലാതെ സൂക്ഷിക്കാന്‍!
ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2019, 12:48 pm

 

നമ്മള്‍ക്ക് ചിലപ്പോഴൊക്കെ ആരുടെയെങ്കിലും വാഹനത്തില്‍ കയറേണ്ടി വരാറുണ്ട്. ചിലരുടെ വണ്ടിയില്‍ കയറിപ്പോയത് തന്നെ അബദ്ധമായി എന്നാണ് തോന്നുക. കാരണം വാഹനത്തിനകത്തെ ദുര്‍ഗന്ധം കാരണം ചര്‍ദ്ദിക്കാന്‍ വരികയോ തലക്കനം ഉണ്ടാകുകയോ ചെയ്യും. എന്നാല്‍ വാഹനത്തിനകത്ത് ഉപയോഗിക്കുന്ന സ്‌പ്രേ ലഭ്യമാണെങ്കിലും ഇതൊന്നും ചിലപ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം കളയില്ലെന്ന് മാത്രമല്ല വൃത്തികെട്ട മറ്റെന്തിലും മണമായി തീരുകയും ചെയ്യും. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ദുര്‍ഗന്ധം അകറ്റാം.

1. വിനാഗിരിയും വെള്ളവും പകുതിവീതം മിക്‌സ് ചെയ്ത് ഡാഷ്‌ബോര്‍ഡ്,മാറ്റ് എന്നിവയില്‍ സ്േ്രപ ചെയ്യുക.ശേഷം മൈക്രോ ഫൈബര്‍ ഉപയോഗിച്ച് തുടച്ചുനീക്കണം. ഇത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും

2. ചെറു സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുപ്പിയില്‍ കാപ്പിക്കുരു അടച്ച് കാറിനകത്ത് സൂക്ഷിക്കുക. ഇത് പ്രകൃതിദത്ത സുഗന്ധം പകരും

3.ഓറഞ്ചിന്റെ തൊലി സീറ്റിന് അടിയില്‍ വെയ്ക്കുക. ഇത് ദുര്‍ഗന്ധം അകറ്റും

4.വാഹനത്തിന്റെ സീറ്റ്, ഡിക്കി,ഫ്‌ളോര്‍ എന്നിവിടങ്ങളില്‍ നനവില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അല്‍പ്പം ബേക്കിങ് സോഡ വിതറുക. രണ്ട് മണിക്കൂറിന് ശേഷം വാക്വം ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക. ഇത് ദുര്‍ഗന്ധത്തെ പൂര്‍ണമായും നീക്കം ചെയ്യും.