വിറ്റാമിന്‍ സിയും ആരോഗ്യവും
Health Tips
വിറ്റാമിന്‍ സിയും ആരോഗ്യവും
ന്യൂസ് ഡെസ്‌ക്
Wednesday, 3rd July 2019, 10:05 pm
ചിലരില്‍ മൂഡ് സിങ്ങിനും അണുബാധയ്ക്കും മൂക്കില്‍ നിന്ന് രക്തം വരുന്നതിന് പോലും വിറ്റാമിന്‍ സി അപര്യാപ്തത കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുന്ന ഭക്ഷണം പതിവാക്കാം.

വിറ്റാമിന്‍ സി ഡെയ്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. കാരണം വിറ്റാമിനുകള്‍ നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനം നടക്കാന്‍ ഇത് ആവശ്യമാണ്.

വിറ്റാമിന്‍ ഒരു ആന്റിഓക്‌സിഡന്റാണ് സെല്ലുകളുടെ വളര്‍ച്ചയെ സഹായിക്കും.കാന്‍സറിനെ തടയുക,ഹൃദയരോഗ സാധ്യത കുറയ്ക്കുക,പെട്ടെന്ന് പ്രായമാകുന്നത് തടയുക തുടങ്ങി നിരവധി ഗുണങ്ങളുണ്ട്.

 

കാല്‍സ്യവും,ഇരുമ്പ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം സമ്മര്‍ദ്ദവും കുറയ്ക്കും. എന്നാല്‍ വിറ്റാമിന്‍ സി നമ്മുടെ ശരീരമോ മറ്റു ന്യൂട്രിയന്റുകളോ ഉണ്ടാക്കില്ല. ഭക്ഷണം വഴി മാത്രമാണ് വിറ്റാമിന്‍ സി ശരീരത്തിലെത്തുകയുള്ളൂ. വിറ്റാമിന്‍ സി അപര്യാപ്തത മുടികൊഴിച്ചില്‍,നഖം കേടാവുക,ചതവുണ്ടാകുക,മോണ വീക്കം,വരണ്ട ചര്‍മ്മം,ശരീര വേദന തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു.

ചിലരില്‍ മൂഡ് സിങ്ങിനും അണുബാധയ്ക്കും മൂക്കില്‍ നിന്ന് രക്തം വരുന്നതിന് പോലും വിറ്റാമിന്‍ സി അപര്യാപ്തത കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിറ്റാമിന്‍ സി ഉള്‍പ്പെടുന്ന ഭക്ഷണം പതിവാക്കാം.

വിറ്റാമിന്‍ സി സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

1. പേരക്ക
വിറ്റാമിന്‍ സമ്പുഷ്ടമായ ഫലമാണ് പേരക്ക. ഒരു പേരക്കയില്‍ 200 മിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പേരക്ക സ്ഥിരമായി കഴിക്കുന്നവരില്‍ രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ ലെവലും കുറയ്ക്കാന്‍ സഹായിക്കുന്നതായി വിവിധ പഠനങ്ങള്‍ തെളിയിക്കുന്നു.

2. ബെല്‍ പെപ്പര്‍
സ്ഥിരമായി വിറ്റാമിന്‍ സി അകത്തെത്താന്‍ ബെല്‍ പെപ്പര്‍ ഭക്ഷണത്തില്‍ പതിവാക്കാം. ഇതില്‍ 341 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്.ചുവന്ന ബെല്‍ പെപ്പര്‍വ ആണ് കൂട്ടത്തില്‍ കേമന്‍.

3.പാസ്‌ലി (parsley)
വിറ്റാമിന്‍ സി ലഭിക്കാന്‍ ഔഷധ ഇലകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പാസ് ലി ഇതിന് മുമ്പനാണ്.രണ്ട് ടേബിള്‍ സ്പൂണ്‍ പാസ്‌ലി ഇലയില്‍ പത്ത് മി.ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഹെര്‍ബ് നിങ്ങളുടെ അയേണ്‍ ലെവല്‍ ഉയര്‍ത്തുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

 

4.കിവി
വിറ്റാമിന്‍ സി അപര്യാപ്തയുള്ളവര്‍ക്ക് ആരോഗ്യവിദഗ്ധര്‍ എപ്പോഴും നിര്‍ദേശിക്കുന്ന ഫലമാണ് കിവി.ഒരു കിവി പഴത്തില്‍ 273 മി ഗ്രാം വിറ്റാമിന്‍ സിയുണ്ട്. ഇത് സ്ഥിരമായി കഴിച്ചാല്‍ പ്രശ്‌നം ഒഴിവാക്കാം.

 

5. ബ്രക്കോളി
സാധാരണ നമ്മള്‍ കഴിക്കാറില്ലെങ്കിലും ബ്രക്കോളി സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ഗുണകരം. കാരണം വിറ്റാമിന്‍ ,മിനറല്‍സ്,ന്യൂട്രിയന്‍സ് തുടങ്ങിയ വേണ്ടുവോളമുള്ള പച്ചക്കറിയാണ് . നൂറുഗ്രാം ബ്രക്കോളിയില്‍ 89.2 മി.ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. രണ്ടോ മൂന്നോ ബ്രക്കോളി സ്ഥിരമായി കഴിക്കുന്നതാണ് അപര്യാപ്തത പരിഹരിക്കാന്‍ നല്ലത്.

7.ചുവന്ന മുളക്

ഒരു ചുവന്ന മുളകില്‍ 65 മി.ഗ്രാം വിറ്റാമിന്‍ സിയുണ്ട്. വീക്കം,വേദന എന്നിവ പരിഹരിക്കുന്നതോടൊപ്പം വിറ്റാമിന്‍ സി വേണ്ടുവോളം തരുന്നു മുളക്

8.ചെറുനാരങ്ങ
വിറ്റാമിന്‍ സിക്ക് നല്ലൊരു ചോയ്‌സാണിത്. 100 ഗ്രാം നാരങ്ങനീരില്‍ 29.1 മിഗ്രാം,100 ഗ്രാം ചെറുനാരങ്ങയില്‍ 53 മിഗ്രാം വിറ്റാമിന്‍ സിയുമുണ്ട്.