ഫേയ്‌സ് മാസ്‌ക് എങ്ങിനെ നിര്‍മ്മിക്കാം ?; വീഡിയോയുമായി നടന്‍ ഇന്ദ്രന്‍സ്
COVID-19
ഫേയ്‌സ് മാസ്‌ക് എങ്ങിനെ നിര്‍മ്മിക്കാം ?; വീഡിയോയുമായി നടന്‍ ഇന്ദ്രന്‍സ്
ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 4:06 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലാണ് നാടുമുഴുവന്‍. സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ തങ്ങളുടെതായ രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുകയാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ഏറ്റവും ആവശ്യമുള്ള വസ്തുക്കളില്‍ ഒന്നാണ് ഫേസ് മാസ്‌കുകള്‍. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യതത വളരെ വലുതാണ്. ഇത് പ്രതിരോധിക്കാനാണ് ഫേസ് മാസ്‌ക് ഉപയോഗിക്കുന്നത്.

എന്നാല്‍ പലപ്പോഴും മാസ്‌കുകളുടെ ലഭ്യത കുറഞ്ഞ അളവിലാണ്. എന്നാല്‍ ഫേസ്മാസ്‌കുകള്‍ വീട്ടില്‍ തന്നെ നിര്‍മ്മിച്ചെടുക്കാം. എങ്ങിനെ വീട്ടില്‍ തന്നെ ഫേസ്മാസ്‌കുകള്‍ നിര്‍മ്മിച്ച് എടുക്കാമെന്ന് കാണിച്ചു തരികയാണ് നടന്‍ ഇന്ദ്രന്‍സ്.

പൂജപുര ജയിലിലെ ഫേസ്മാസ്‌ക് നിര്‍മാണ യൂണിറ്റിലെത്തിയാണ് ഇന്ദ്രന്‍സ് പൊതുജനങ്ങള്‍ക്കായി ഫേസ്മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

DoolNews Video