എഡിറ്റര്‍
എഡിറ്റര്‍
പണക്കാരനായ ഫുട്‌ബോള്‍ താരം ബെക്കാം തന്നെ
എഡിറ്റര്‍
Wednesday 20th March 2013 11:53am

പാരിസ്: ഫുട്‌ബോള്‍ ലോകത്തെ താരരാജാക്കന്‍മാരുടെ വരുമാനത്തിന്റെ വലുപ്പം നേടുന്ന ഗോളുകളുടെ എണ്ണമോ കളിക്കുന്ന മത്സരത്തിന്റെ എണ്ണമോ കണക്കാക്കിയല്ല.

അങ്ങനെയായിരുന്നെങ്കില്‍ ലോകത്തെ ഏറ്റവും വരുമാനമുള്ള ഫുട്‌ബോള്‍ താരം മെസ്സിയോ റൊണാള്‍ഡോയോ ഒക്കൊയിരുന്നു ആവേണ്ടിയിരുന്നത്.

Ads By Google

എന്നാല്‍ ഫുട്‌ബോളില്‍ പണം കൊയ്യുന്ന താരങ്ങളില്‍ ഇപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡേവിഡ് ബെക്കാം ആണത്രെ.

പാരിസ് സെന്റ് ജെര്‍മെയ്ന്‍ ക്ലബ്ബില്‍ കളിക്കുന്ന ഈ മുപ്പത്തിയേഴുകാരന് ഇനി ഏറെ മത്സരങ്ങല്‍ ഇല്ലെങ്കിലും വരുമാനത്തില്‍ മെസ്സിയെക്കാളും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കാളും മുന്നിലാണെന്ന് ‘ഫ്രാന്‍സ് ഫുട് ബോള്‍’ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2012-13ല്‍ 3.6 കോടി യൂറോ ആണ് ബെക്കാമിന്റെ മൊത്തവരുമാനം. ഈ തുക മെസ്സി സമ്പാദിക്കുന്നതിലും അല്‍പം കൂടുതലാണെന്നും റിപ്പോ ര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ലൊസാഞ്ചല്‍സ് ഗാലക്‌സി വിട്ട ബെക്കാമിന് 17 ലക്ഷം യൂറോ ആണ് ശമ്പളം. 13 ലക്ഷം യൂറോ ബോണസായി ലഭിക്കുമ്പോള്‍ പരസ്യവരുമാനമടക്കം 3.3 കോടിയാണ് മറ്റു സ്രോതസുകളില്‍നിന്നു നേടുന്നത്.

3.5 കോടി യൂറോ വരുമാനമുള്ള മെസ്സിക്ക് 1.3 കോടി ശമ്പളവും ബോണസുമായി കിട്ടും. ബാക്കിതുക പരസ്യവരുമാനത്തില്‍നിന്നും മറ്റുമായി ലഭിക്കും. മൂന്നു കോടി യൂറോയാണ് ക്രിസ്റ്റിയാനോയുടെ വരുമാനം. ഇതില്‍ ഒരു കോടി മുപ്പത്തഞ്ച് ലക്ഷം ശമ്പളവും ബോണസുമാണ്.

ഒരു കോടി 40 ലക്ഷം യൂറോ വരുമാനമുള്ള റയല്‍ മഡ്രിഡ് കോച്ച് ഹെസോ മൗറീഞ്ഞോ ആണ് പരിശീലകരിലെ ‘പണക്കാരന്‍’.
പാരിസ് സെന്റ് ജെര്‍മെയ്ന്‍ കോച്ച് കാര്‍ലോ ആന്‍ചലോട്ടി (1.2 കോടി യൂറോ), ചൈനീസ് ക്ലബ് ഗ്വാങ്‌ചൈ എവര്‍ഗ്രാന്‍ഡെ കോച്ച് മാര്‍സലോ ലിപ്പി (1.1 കോടി യൂറോ) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement