മോദിയും ബി.ജെ.പിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ദി എക്കണോമിസ്റ്റ്
national news
മോദിയും ബി.ജെ.പിയും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ദി എക്കണോമിസ്റ്റ്
ന്യൂസ് ഡെസ്‌ക്
Friday, 24th January 2020, 1:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദി എക്കണോമിസ്റ്റ് മാസിക. ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസിക വിമര്‍ശിച്ചത്.

നരേന്ദ്രമോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തെയും മാസിക വിമര്‍ശിക്കുന്നു. മാസികയുടെ കവര്‍ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ടാണ് ദി എക്കണോമിസ്റ്റ് തങ്ങളുടെ നിലപാട് അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി ഹിന്ദുരാഷ്ട്രം പണിയുകയാണോ എന്ന പേടിയിലാണ് ഇന്ത്യയിലുള്ള 200 മില്ല്യണ്‍ മുസ്‌ലിങ്ങള്‍ എന്നും മാസികയില്‍ പറയുന്നു.

രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബി.ജെ.പിയെ വിശദീകരിക്കുന്നുണ്ട് മാസികയിലെ ലേഖനത്തില്‍. ജനങ്ങളെ വിഭജിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും അതിലൂടെ നേട്ടങ്ങള്‍ കൊയ്യുകയാണ് പാര്‍ട്ടിയെന്നും മാസികയില്‍ പറയുന്നു.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കമെന്നും ലേഖനത്തില്‍ പറയുന്നു. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചകളെപ്പറ്റിയും ലേഖനത്തില്‍ പറയുന്നുണ്ട്.