'ആ കുടുംബത്തെ ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ ഹൃദയമില്ലാത്ത നിങ്ങള്‍ക്കെങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്'; മോദിക്കും അമിത് ഷായ്ക്കുമെതിരെ റാണാ അയൂബ്
DELHI VIOLENCE
'ആ കുടുംബത്തെ ഒന്ന് കാണാനോ ആശ്വസിപ്പിക്കാനോ ഹൃദയമില്ലാത്ത നിങ്ങള്‍ക്കെങ്ങനെയാണ് ഉറങ്ങാന്‍ കഴിയുന്നത്'; മോദിക്കും അമിത് ഷായ്ക്കുമെതിരെ റാണാ അയൂബ്
ന്യൂസ് ഡെസ്‌ക്
Sunday, 1st March 2020, 2:54 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേും ആഭ്യന്തര മന്ത്രി അമിത് ഷായേയും വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണാ അയൂബ്.

ദല്‍ഹി കലാപത്തില്‍ സഹോദരന്മാരെ നഷ്ടപ്പെട്ട രണ്ട് യുവതികളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് റാണ ഇരുവര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

” അവരുടെ രണ്ട് സഹോദരന്മാര്‍. അമീറും ഹാഷീമും കൊല്ലപ്പെട്ടു. പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ ആ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ ഉള്ള ഹൃദയമോ സഹാനുഭൂതിയോ ഉണ്ടായിട്ടില്ല.  എല്ലാ രാത്രിയും നിങ്ങള്‍ക്കെങ്ങനെയാണ് ഉറങ്ങാന്‍ പറ്റുന്നത്?,” അവര്‍ ട്വീറ്റ് ചെയ്തു.

നേരത്തെ മഹുവ മൊയ്ത്രയും മോദിയേയും അമിത് ഷായെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ദല്‍ഹി കത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്നും മോദിക്കും അമിത്ഷായ്ക്കും ഇതില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലെന്നുമാണ് മൊയ്ത്ര പറഞ്ഞിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തില്‍ 43 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്നു ദിവസം നീണ്ടു നിന്ന കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലിങ്ങളുടെ വീടുകള്‍ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും പള്ളിക്ക് തീയിടുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ