പാട്ടു പാടി എ.ആർ. റഹ്മാനെ ഞെട്ടിച്ച വീട്ടമ്മ സിനിമയിൽ പാടുന്നു
Entertainment
പാട്ടു പാടി എ.ആർ. റഹ്മാനെ ഞെട്ടിച്ച വീട്ടമ്മ സിനിമയിൽ പാടുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 11:45 pm

ഹൈദരാബാദ്: എ ആര്‍ റഹ്മാന്‍റെ പാട്ട് പാടി അദ്ദേഹത്തിൽ നിന്ന് തന്നെ പ്രശംസ ഏറ്റുവാങ്ങിയ വീട്ടമ്മ ബേബിയെ എല്ലാവര്ക്കും ഓർമ്മയുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ ചുറ്റിത്തിരിഞ്ഞ ബേബിയുടെ പാട്ട് സാക്ഷാല്‍ എ. ആര്‍. റഹ്‍മാന്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Also Read കെ.സുരേന്ദ്രന് കസ്റ്റഡിയില്‍ അനുമതിയില്ലാതെ ഹോട്ടല്‍ ഭക്ഷണം വിളമ്പി; ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തമിഴ് ചിത്രം കാതലന്‍റെ തെലുങ്ക് പതിപ്പായ “പ്രേമിക്കുഡു”വിലെ റഹ്മാന്‍ ഈണമിട്ട “ഓ ചെലിയ” എന്ന ഗാനമായിരുന്നു ബേബി പാടിയത്.

സമൂഹമ മാധ്യമങ്ങളിലൂടെ ആളുകള്‍ പ്രിയങ്കരിയായ ബേബി ഇപ്പോള്‍ പിന്നണി ഗാനശാഖയിലൂടെ പ്രേക്ഷകരുടെ മുന്നിൽ ഗായികയായി എത്തുകയാണ്. ഉടൻ പുറത്തിറങ്ങാന്‍ പോകുന്ന തെലുങ്ക് ചിത്രമായ “പലാസ 1978” ലാണ് ബേബിക്ക് പാടാനുള്ള അവസരം ലഭിച്ചത്. സംഗീത സംവിധായകനായ രഘു കുഞ്ചേയാണ് ചിത്രത്തിന് ഈണം നല്‍കുന്നത്.

Also Read എച്ച്.എം.ടി.യുടെ വിവാദഭൂമി അദാനിയുടെ കൈയിലേക്ക്

ആന്ധ്രാപ്രദേശ് ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. ബേബിയുടെ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുഞ്ചേ പാട്ടിന്‍റെ വരികളെഴുതിയിരിക്കുന്നത്. രഘു കുഞ്ചേയക്ക് പിന്നാലെ സംഗീത സംവിധായകനായ കൊട്ടേസ്വര റാവുവും ബേബിയെ സമീപിച്ചിട്ടുണ്ട്.