എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ടയുടെ പുതിയ 150 സി.സി ബൈക്ക്
എഡിറ്റര്‍
Wednesday 13th March 2013 10:27am

ടി.വി.എസ് അപ്പാച്ചെ , ബജാജ് പള്‍സര്‍ , യമഹ എഫ് സി എന്നിവ അടങ്ങുന്ന 150  സിസി ബൈക്ക് വിഭാഗത്തില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായി സി ബി ട്രിഗര്‍ എന്ന പുതിയ മോഡലിനെ ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

Ads By Google

ഹോണ്ടയുടെ തന്നെ മോഡലുകളായ യൂണികോണ്‍ , ഡാസ് ലര്‍ എന്നിവയുടെ മറ്റൊരു പതിപ്പായി തോന്നും, കാഴ്ചയ്ക്ക് പുതിയ മോഡല്‍ . ഹെഡ് ലൈറ്റ് , ഇന്‍സ്ട്രമെന്റ് പാനല്‍ എന്നിവയ്ക്ക് യമഹ എഫ് സി എസിലേതുമായി സാദൃശ്യമുണ്ട്.

സിബി ഡാസ് ലറിനു ഉപയോഗിക്കുന്നതരം 14 ബിഎച്ച്പി  12.50 എന്‍എം ശേഷിയുള്ള 149.1 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിനാണ് ട്രിഗറിനും. അഞ്ചു സ്പീഡ് ഗീയര്‍ ബോക്‌സുള്ള ബൈക്കിന് 60 കിമീ / ലീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനല്‍ , മോണോ ഷോക്ക് സസ്‌പെന്‍ഷന്‍ , മെയിന്റനന്‍സ് ഫ്രീ ബാറ്ററി , ട്യൂബ് ലെസ് ടയറുകള്‍ , എല്‍ഇഡി ടെയ് ല്‍ ലാംപ് എന്നിവ മറ്റു പ്രത്യേകതകള്‍ . മുന്‍ ചക്രത്തിന് ഡിസ്‌ക് ബ്രേക്കുണ്ട്.

പിന്‍ ചക്രത്തിനു ഡിസ്‌ക് ബ്രേക്കുള്ള വകഭേദവും ലഭിക്കും. ഏപ്രില്‍ അവസാനത്തോടെ വില്‍പ്പനയ്‌ക്കെത്തുന്ന സി ബി ട്രിഗറിന്റെ വില ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല.

Autobeatz

Advertisement