എഡിറ്റര്‍
എഡിറ്റര്‍
നാലാം സ്ഥാനം ഹോണ്ടയ്ക്ക്
എഡിറ്റര്‍
Friday 7th June 2013 2:28pm

honda-amaze-Dool

എന്‍ട്രി ലെവല്‍ സെഡാനായ അമെയ്‌സിന്റെ വിജയത്തിലൂടെ മേയില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള നാലാമത്തെ വാഹനനിര്‍മാതാക്കളെന്ന സ്ഥാനം ഹോണ്ട സ്വന്തമാക്കി.

11,342 വാഹനങ്ങള്‍ ഹോണ്ട കാര്‍സ് ഇന്ത്യ വില്‍പ്പന നടത്തി. ഇതില്‍ പകുതിയിലേറെയും കൃത്യമായി പറഞ്ഞാല്‍ 6036 എണ്ണവും ഹോണ്ട അമെയ്‌സായിരുന്നു.

Ads By Google

വിപണിയിലെ ഒന്നാമനായ മാരുതി സുസൂക്കിയ്ക്ക് മേയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം വില്‍പ്പന കുറഞ്ഞു. സ്വിഫ്ട് ഡിസയറിന്റെ വില്‍പ്പനയില്‍ മാത്രം തലേ വര്‍ഷത്തേതിനേക്കാള്‍ 2.5 ശതമാനം ഇടിവുണ്ടായി.

രണ്ടാം സ്ഥാനക്കാരായ ഹ്യുണ്ടായിക്ക് ആഭ്യന്തരവിപണിയില്‍ നേരിയ വില്‍പ്പന വര്‍ധനയേ ഉണ്ടായുള്ളൂ. എന്നാല്‍ കാര്‍ കയറ്റുമതിയില്‍ 4.6 ശതമാനം വര്‍ധനയുണ്ട്. മൂന്നാമതുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ 5.50 ശതമാനമാണ് ഇടിവ്.

വില്‍പ്പനയില്‍ ഹോണ്ടയ്ക്ക് പിന്നില്‍ നില്‍ക്കുന്ന മൂന്ന് കമ്പനികളും അവയുടെ വില്‍പ്പനയും ( എണ്ണം ബ്രാക്കറ്റില്‍ )  ടാറ്റ മോട്ടോഴ്‌സ് ( 11,134 )  ടൊയോട്ട ( 10,023 ) , ജനറല്‍ മോട്ടോഴ്‌സ് ( 8,500 ). ഷെവര്‍ലെ സെയില്‍ , എന്‍ജോയ് മോഡലുകളുടെ വില്‍പ്പനയിലൂടെ 40 ശതമാനം വില്‍പ്പന വളര്‍ച്ച ജനറല്‍ മോട്ടോഴ്‌സിനു ഉണ്ടായിട്ടുണ്ട്.

അതേ സമയം ടൊയോട്ട,  ഫോഡ് എന്നിവയുടെ വില്‍പ്പനയില്‍ 40 ശതമാനത്തിലേറെ കുറവാണുണ്ടായത്. കോംപാക്ട് എസ്!യുവിയായ റെനോയുടെ വിജയം ഇത്തവണ റെനോയ്ക്ക് പഴയതിലും 13 ഇരട്ടി അധിക വില്‍പ്പന നല്‍കി. ആകെ വില്‍പ്പന നടന്ന 6300 വാഹനങ്ങളില്‍ 5146 എണ്ണം ഡസ്റ്ററാണ്.

Autobeatz

Advertisement