എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ട 4,89,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു
എഡിറ്റര്‍
Monday 8th October 2012 12:58pm

ജാപ്പാന്‍ വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട 4,89,000 വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നു. യൂറോപ്പിലും അമേരിക്കയിലുമായി വില്‍പ്പന നടത്തിയ സി ആര്‍ വിസ് മോഡല്‍ കാറുകളാണ്  ഹോണ്ട തിരിച്ച് വിളിക്കുന്നത്.

പവര്‍ വിന്‍ഡോ സിസ്റ്റത്തില്‍ കണ്ടെത്തിയ തകരാറിനെത്തുടര്‍ന്നാണ് വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നത്.

Ads By Google

ഡ്രൈവറുടെ ഭാഗത്തെ ഡോറിന്റെ പവര്‍ വിന്‍ഡോ സ്വിച്ചിലൂടെ വെള്ളം ഉള്ളിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇതുമൂലം സ്വിച്ചിന്റെ ചൂട് കൂടുന്നതായും തീ പിടിക്കാന്‍ സാധ്യതയുള്ളതായി കമ്പനി അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.

യൂറോപ്പില്‍ നിന്ന് 2,20,000 ഉം, അമേരിക്കയില്‍ നിന്ന് 2,68,000 ഉം, ആഫ്രിക്കയില്‍ നിന്ന് നൂറും വാഹനങ്ങളാണ് കമ്പനി പിന്‍വലിക്കുന്നത്. എല്ലാ വാഹനങ്ങളും 2002- 2006 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്. തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ തുക നിശ്ചയിച്ചിട്ടില്ല.

ഇതിനു പുറമെ ഒക്ടോബര്‍ ഒന്നിന് വടക്കേ അമേരിക്കയില്‍  നിന്ന് 6,03,000 വാഹനങ്ങള്‍ ഹോണ്ട തിരിച്ചു വിളിച്ചിരുന്നു. ഹോണ്ടയുടെ അക്കോര്‍ഡ് മോഡലാണ് തിരിച്ചു വിളിച്ചത്. പവര്‍ സ്റ്റീയറിങ്ങിലെ തകരാറ് പരിഹരിക്കുന്നതിനായിരുന്നു അന്ന് തിരിച്ച് വിളിച്ചത്.

Advertisement