ട്രെന്റ് മുതലെടുക്കാന്‍ ഹോണ്ട; ഓട്ടോമാറ്റിക് സിവിടി vx അമേസിന് വില 8.5 ലക്ഷം
Auto News
ട്രെന്റ് മുതലെടുക്കാന്‍ ഹോണ്ട; ഓട്ടോമാറ്റിക് സിവിടി vx അമേസിന് വില 8.5 ലക്ഷം
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 6:47 pm

വിപണിയിലെ അമേസ് ട്രെന്റ് മുതലാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ഹോണ്ട. ഉയര്‍ന്ന വകഭേദമായ vx ന് സിവിടി പതിപ്പാണ് കൊണ്ടുവന്നിരിക്കുന്നത്. 8.56 ലക്ഷം രൂപയാണ് അമേസ് vx സിവിടി പെട്രോള്‍ എഞ്ചിന്. ഡീസല്‍ മോഡലിന് 9.56 ലക്ഷവും വിലയാണ്.

അമേസിന്റെ ഈ ഉയര്‍ന്ന വകഭേദത്തിന് ധാരാളം സവിശേഷതകളുമുണ്ട്. ഇന്‍ബില്‍ട്ട് ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഐആര്‍ റിമോട്ട് കണ്‍ട്രോള്‍,യുഎസ്ബി പോര്‍ട്ട്, റെയര്‍ ക്യാമറ, പിഞ്ച് ഗാര്‍ഡോടുകൂടിയ ഡ്രൈവര്‍ സൈഡ് വണ്‍ ടച്ച് അപ്പ് വിന്‍ഡോ തുടങ്ങി നിരവധി പ്രത്യേകതകാളാണ് ഒരുക്കിയിരിക്കുന്നത്. 7.0 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീനോടുകൂടിയ എല്ലാവിധ സംവിധാനങ്ങളുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റാമാണിതിന്.