എഡിറ്റര്‍
എഡിറ്റര്‍
ഹോണ്ട അമെയ്‌സ് ഏപ്രിലില്‍ ഇന്ത്യയിലെത്തും
എഡിറ്റര്‍
Monday 4th March 2013 2:31pm

ഹോണ്ട കാര്‍സ് ഇന്ത്യയുടെ ആദ്യ ഡീസല്‍ കാറായ അമെയ്‌സ് ഏപ്രില്‍ 18 ന് വിപണിയിലെത്തും. സ്വിഫ്റ്റ് ഡിസയര്‍ , ടാറ്റ ഇന്‍ഡിഗോ ഇ സി.എസ്, ടൊയോട്ട എറ്റിയോസ് , ഷെവര്‍ലെ സെയില്‍ , മഹീന്ദ്ര വെരീറ്റോ എന്നീ മോഡലുകളോട് മത്സരിക്കാനെത്തുന്ന അമെയ്‌സിന് പെട്രോള്‍ എന്‍ജിന്‍ വകഭേദവുമുണ്ട്.

Ads By Google

അമെയ്‌സ് ഡീസലിന്റെ 1.5 ലീറ്റര്‍ , നാലു സിലിണ്ടര്‍ , ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന് 90 ബിഎച്ച്പി കരുത്ത് പ്രതീക്ഷിക്കുന്നു. അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ട്രാന്‍സ്മിഷനായിരിക്കും ഇതിന്. മൈലേജിന്റെ കാര്യത്തില്‍ അമെയ്‌സ് എതിരാളികളെ കടത്തിവെട്ടാനാണ് സാധ്യത. ലീറ്ററിനു 23  25 കിമീ നല്‍കുമെന്ന് കരുതാം.

ജാസിന് ഉപയോഗിക്കുന്ന തരം 90 ബിഎച്ച്പി ശേഷിയുള്ള 1.2 ലീറ്റര്‍ , നാലു സിലിണ്ടര്‍ , ഐ  വി ടെക് എന്‍ജിനാണ് പെട്രോള്‍ വേരിയന്റിന്. ലീറ്ററിന് 20 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഹാച്ച് ബാക്കായ ബ്രിയോയുടെ പ്ലാറ്റ് ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എന്‍ട്രി ലെവല്‍ സെഡാന്റെ പെട്രോള്‍ പതിപ്പിന് 5.20 ലക്ഷം രൂപ  6.50 ലക്ഷം രൂപ വില പ്രതീക്ഷിക്കാം. ഡീസല്‍ വകഭേദത്തിനിത് 6.00 ലക്ഷം രൂപ  7.50 ലക്ഷം രൂപ.

Autobeatz

Advertisement