അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി; ഔദ്യോഗിക കാരണങ്ങളാലെന്ന് സുരേന്ദ്രന്‍
Kerala News
അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റി; ഔദ്യോഗിക കാരണങ്ങളാലെന്ന് സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 2:16 pm

തിരുവനന്തപുരം: ഏപ്രില്‍ 29ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം അനിവാര്യമായ ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടിവെച്ചിരിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. പുതുക്കിയ തീയതി വൈകാതെ അറിയിക്കുന്നതായിരിക്കുമെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെ പറഞ്ഞു.

ഏപ്രില്‍ 29ന് തിരനവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ബി.ജെ.പി വലിയ പൊതുയോഗം തീരുമാനിച്ചിരുന്നു. പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പട്ടികജാതി സംഗമം തീരുമാനിച്ചിരുന്നത്.

അതിനിടെ കേരളത്തിലെ സാമൂഹികസ്ഥിതി ഗൗരവത്തോടെ കാണണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ആര്‍.എസ്.എസ് സംസ്ഥാന നേതൃത്വം കേന്ദ്ര അമിത് ഷായെ കാണുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 29ന് തിരുവനന്തപുരത്തെത്തുന്ന അമിത് ഷായുമായുള്ള ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ ബി.ജെ.പി നേതാക്കളുണ്ടാകില്ലെന്നും വിവരമുണ്ടായിരുന്നു.