ഹോളിവുഡിലും തരംഗമായി 'കുടുക്ക് പൊട്ടിയ കുപ്പായം'; അമേരിക്കന്‍ നടന്റെ വീഡിയോക്ക് നന്ദി പറഞ്ഞ് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും
Entertainment
ഹോളിവുഡിലും തരംഗമായി 'കുടുക്ക് പൊട്ടിയ കുപ്പായം'; അമേരിക്കന്‍ നടന്റെ വീഡിയോക്ക് നന്ദി പറഞ്ഞ് ഷാന്‍ റഹ്മാനും വിനീത് ശ്രീനിവാസനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th June 2021, 11:52 am

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന ഗാനം മലയാളികള്‍ക്കിടയില്‍ വലിയ ജനപ്രീതി നേടിയിരുന്നു. ഇപ്പോള്‍ പാട്ടിറിങ്ങി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഹോളിവുഡിലും തരംഗമാകുകയാണ് ഈ ഗാനം.

അമേരിക്കന്‍ നടന്‍ ജറേദ് ലെറ്റോയാണ് തന്റെ ഒരു വീഡിയോയില്‍ ഈ പാട്ട് ഉപയോഗിച്ചിരിക്കുന്നത്. താന്‍ ഫോട്ടോ ബോംബ് ചെയ്ത രസകരമായ കുറെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള വീഡിയോക്കാണ് കുടുക്ക് പൊട്ടിയ കുപ്പായം നടന്‍ ഉപയോഗിച്ചത്.

ഈ വീഡിയോ ജറേദ് ലെറ്റോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പാശ്ചാത്യ ലോകവും ഗാനം ഏറ്റെടുക്കുകയായിരുന്നു.

ജറേദ് ലെറ്റോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പാട്ടിന് സംഗീതം നല്‍കിയ ഷാന്‍ റഹ്മാന്‍ എത്തിയിട്ടുണ്ട്. കുടുക്ക് പൊട്ടിയ കുപ്പായം തരംഗം തുടരുകയാണെന്നും ജറേദ് ലെറ്റോയുടെ വീഡിയോ കണ്ടപ്പോള്‍ എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലായി താനെന്നും ഷാന്‍ റഹ്മാന്‍ പറയുന്നു.

വീഡിയോക്ക് താഴെ കമന്റുമായി വിനീത് ശ്രീനിവാസനുമെത്തി. ഈ വീഡിയോ തനിക്ക് അതിമനോഹരമായ ദിവസം സമ്മാനിച്ചുവെന്ന് പറഞ്ഞ വിനീത്, ‘പൊന്നുമക്കളേ ഓടി വാ’ എന്ന് പറഞ്ഞ് ഷാന്‍ റഹ്മാനെയും മഞ്ജു മഞ്ജിത്തിനെയും ടാഗ് ചെയ്യുകയായിരുന്നു.

ഇപ്പോള്‍ ജറേദ് ലെറ്റോയുടെ വീഡിയോക്ക് താഴെ മലയാളികളുടെ കമന്റുകള്‍ നിറയുകയാണ്. ഷാന്‍ സംഗീതം ചെയ്ത ‘കുടുക്ക് പൊട്ടിയ കുപ്പായം’ പാടിയത് വിനീത് ശ്രീനിവാസനാണ്. മനു മഞ്ജിത്താണ് വരികളെഴുതിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hollywood actor Jared Leto shares video with Kudukk song from Love Action Drama, Shaan Rahman and Vineeth Sreenivasan