എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കരുതെന്ന് അനുയായികളോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍
എഡിറ്റര്‍
Friday 1st September 2017 8:00am

ശ്രീനഗര്‍: മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയകളും ഉപയോഗിക്കരുതെന്ന് അനുയായികള്‍ക്ക് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ മുന്നറിയിപ്പ്. ആഗസ്റ്റില്‍ ഹിസ്ബുളിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ ഒരു ഡസനോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണിത്.

ആഗസ്റ്റ് 13ന് ഹിസ്ബുള്‍ മുജാഹിദീന്റെ കമാന്‍ഡര്‍ യാസില്‍ യാറ്റൂ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ചുമതലയേറ്റെടുത്ത റിയാസ് അഹമ്മദ് നായ്ക്കൂവാണ് മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കരുതെന്ന നിര്‍ദേശം നല്‍കിയത്.

തീവ്രവാദികളുടെ ഒളിയിടം കണ്ടെത്താന്‍ ഫോണുകളുടെ ഇലക്ട്രോണിക് സര്‍വ്വവെയ്‌ലന്‍സ് സഹായിക്കുമെന്നു കണ്ടാണ് നീക്കം.

എന്നാല്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലെങ്കിലും തങ്ങള്‍ക്ക് തീവ്രവാദികളെ കണ്ടെത്താന്‍ കഴിയുമെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

‘ 1990കളില്‍ ഞങ്ങള്‍ തീവ്രവാദികള്‍ക്കെതിരെ വിജയകരമായ ദൗത്യം നിറവേറ്റിയിരുന്നു. അന്ന് മൊബൈല്‍ ഫോണുകളുണ്ടായിരുന്നില്ല.’ അദ്ദേഹം പറയുന്നു.

Advertisement