എഡിറ്റര്‍
എഡിറ്റര്‍
1950ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പിന് ക്ഷണിച്ചു; ഇന്ത്യ പോയില്ല!
എഡിറ്റര്‍
Wednesday 25th June 2014 12:26pm

ഫിഫ ഇന്ത്യയ്ക്ക് ചിലവിന്റെ ഭൂരിഭാഗവും വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ത്യ ഒഴിഞ്ഞുമാറി. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബര്‍മ്മ മുതലായ രാജ്യങ്ങള്‍ ഇന്ത്യ അടങ്ങിയ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് മത്സരങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയതോടെയാണ് നേരിട്ട് ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചത് (കളിച്ചിരുന്നെങ്കിലും ഇന്ത്യ യോഗ്യത നേടുമായിരുന്നു).


Untitled3jpg

black-lineഅനൂപ്. എം.ആര്‍
black-line

anoop-mrഅത്ഭുതപ്പെടേണ്ട, ഫിഫ ഇന്ത്യയെ 1950 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പ് കളിക്കാന്‍ ക്ഷണിച്ചിരുന്നു. ഏഷ്യയിലെ പ്രമുഖമായ ഒരു ഫുട്‌ബോള്‍ ടീം എന്ന നിലയ്ക്കും രാഷ്ട്രീയ കാരണങ്ങള്‍കൊണ്ട് ചില ടീമുകള്‍ പിന്‍വാങ്ങിയതുമായിരുന്നു ഇന്ത്യയ്ക്ക് ക്ഷണം ലഭിക്കാനിടയാക്കിയത്.

എന്നാല്‍ അതിന് ഇന്ത്യ നല്‍കിയ മറുപടി  ചില അമ്മമാര്‍ ആണ്‍മക്കളുടെ വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ പറയാറുള്ളതുപോലെയായിരുന്നു: ‘അയ്യോ ഇപ്പൊ വേണ്ട അടുത്ത ലോകകപ്പാകട്ടെ’ എന്ന്!! നമ്മള്‍ അന്ന് ഫിഫയോട് പറഞ്ഞ ന്യായങ്ങള്‍ പണമില്ല, സമയമില്ല, ടീം തിരഞ്ഞെടുക്കാനാകില്ല മുതലായവയായിരുന്നു.

ഫിഫ ഇന്ത്യയ്ക്ക് ചിലവിന്റെ ഭൂരിഭാഗവും വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ത്യ ഒഴിഞ്ഞുമാറി. ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബര്‍മ്മ മുതലായ രാജ്യങ്ങള്‍ ഇന്ത്യ അടങ്ങിയ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് മത്സരങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയതോടെയാണ് നേരിട്ട് ഇന്ത്യയ്ക്ക് പ്രവേശനം ലഭിച്ചത് (കളിച്ചിരുന്നെങ്കിലും ഇന്ത്യ യോഗ്യത നേടുമായിരുന്നു).

ചാമ്പ്യന്മാരായ ഇറ്റലി, സ്വീഡന്‍, പരാഗ്വേ എന്നിവയായിരുന്നു ഇന്ത്യ കളിക്കേണ്ടിയിരുന്ന ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ലോകകപ്പ് ഒരു പ്രധാന ടൂര്‍ണ്ണമെന്റാണെന്ന് അറിയില്ലായിരുന്നു എന്ന കുറ്റസമ്മതവും അധികാരികളുടെ ഭാഗത്തുനിന്ന് പില്‍ക്കാലത്ത് ഉണ്ടായി.indian-football-team

ബൂട്ടണിയാതെ കളിക്കാനാകില്ല എന്ന ഫിഫയുടെ നിബന്ധനയാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമെന്നും വാദങ്ങളുണ്ട്. ഒരുപറ്റം ഉജ്ജ്വല താരങ്ങള്‍ക്കാണ് അന്ന് കളിക്കാനാകാതെപോയത്. മലയാളിയായ തിരുവല്ല പാപ്പന്‍ എന്ന തോമസ് വര്‍ഗീസ്, സാഹു മേവലാല്‍ എന്ന കിടയറ്റ സ്‌ട്രൈക്കര്‍, ശൈലന്‍ മന്നയെന്ന ലോകോത്തര പ്രതിരോധനിരക്കാരന്‍, സയ്ദ് അബ്ദുള്‍ റഹീം, അഹമ്മദ് മുഹമ്മദ് ഖാന്‍ മുതലായവരുടെ ഒരു നീണ്ട നിര ഇന്ത്യയ്ക്കുണ്ടായിരുന്നു.

ഇന്ന് 154 എന്ന ലോകറാങ്കിലുള്ള ഇന്ത്യയ്ക്ക് ലോകകപ്പ് പ്രവേശനം വിദൂരഭാവിയില്‍പോലും സാദ്ധ്യമല്ല എന്ന വസ്തുത നിലവിലിരിക്കെ കിട്ടിയ അവസരം പാഴാക്കിയ നമ്മുടെ കാരണവന്മാരോട് ഒരു ലോഡ് ‘ഡിസ്ലൈക്’ പറയട്ടെ. 1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നഗ്‌നപാദരായി ഫ്രാന്‍സിനോട് 21 ന് പൊരുതിത്തോറ്റ ഇന്ത്യ 50 കളിലും 60 കളിലും ഏഷ്യയിലെ ഏറ്റവും മികച്ച ടീമായിരുന്നു.

1951 ലെ ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ ഇന്ത്യ 1954 ല്‍ രണ്ടാം സ്ഥാനം നേടി. 1956 ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഫുട്ബാളിലെ ഏറ്റവും വലിയ നേട്ടമായ നാലാം സ്ഥാനം നേടി. ഇന്ത്യ ആസ്‌ട്രേലിയയെ 42 ന് പരാജയപ്പെടുത്തിയ മത്സരത്തില്‍ നെവില്‍ ഡിസൂസ ഒളിമ്പിക്‌സില്‍ ഹാട്രിക് നേടിയ ആദ്യ  ഏഷ്യക്കാരനായി.

1962 ലെ ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയയെ 21 ന് പരാജയപ്പെടുത്തി വീണ്ടും ഏഷ്യന്‍ ചാമ്പ്യന്‍മാരായി. എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ നേടിയ രണ്ടാം സ്ഥാനവും എടുത്തുപറയേണ്ടതാണ്. വിജയികളുടെ ഒരു തലമുറ അസ്തമിച്ചപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ വീണുതുടങ്ങി.

1962 ലെ ഏഷ്യന്‍ ഗെയിംസ് മുതല്‍ നാളിതുവരെ 1982 ലെ ഏഷ്യന്‍ ഗെയിംസിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം മാത്രമാണ് ഇന്ത്യയ്ക്ക് പറയത്തക്കതായ ഒരു നേട്ടം. സാഫ് രാജ്യങ്ങളില്‍പോലും ഗണ്യമായ ഒരു ടീമല്ല  ഇപ്പോള്‍ ഇന്ത്യ. ഇന്ന് കാഴ്ചയിലേയ്ക്ക് മാത്രമായി നമുക്ക് ഫുട്‌ബോളും ലോകകപ്പും ഒതുങ്ങിയിരിക്കുന്നു.

‘ലിംഗ്വിസ്റ്റ് സ്‌പെഷലിസ്റ്റ് ‘ ആണ് ലേഖകന്‍.

Advertisement