മതവികാരം വ്രണപ്പെടുത്തി; ആമസോണ്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍
national news
മതവികാരം വ്രണപ്പെടുത്തി; ആമസോണ്‍ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th August 2022, 1:03 pm

ന്യൂദല്‍ഹി: ആമസോണ്‍ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വവാദികള്‍. ഹൈന്ദവ ആരാധനപാത്രങ്ങളായ രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചിത്രങ്ങള്‍ വില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആമസോണിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. #boycottamazon എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ വൈറലാവുകയാണ്.

ആമസോണിനെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടന ബെംഗളൂരു സുബ്രഹ്‌മണ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്.

രാധയുടേയും കൃഷ്ണന്റേയും അശ്ലീല ചുവയുള്ള സമാന പെയിന്റിങ് എക്‌സോട്ടിക് ഇന്ത്യയും അവരുടെ വെബ്‌സൈറ്റ് വഴി വില്‍പന നടത്തിയിരുന്നു എന്നും ഹിന്ദുത്വവാദികള്‍ ആരോപിച്ചു.
കൃഷ്ണ ജന്മാഷ്ടമി ദിനത്തോടനുപമിച്ചായിരുന്നു വില്‍പന.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇരുകൂട്ടരും പെയിന്റിങ്ങുകള്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും സംഘം പറയുന്നുണ്ട്. എന്നാല്‍ അത് പോരെന്നും സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ മാപ്പ് പറയണമെന്നും സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

എല്ലാ പ്രാവശ്യവും എന്തുകൊണ്ടാണ് ഇവര്‍ ഹിന്ദുക്കളെ തന്നെ ലക്ഷ്യമിടുന്നതെന്നാണ് ഹിന്ദുത്വവാദികളുടെ ചോദ്യം.

Content Highlight: Hindutvawadis against amazon,  boycott mazon hashtag viral in twitter