എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ പ്രഥമസ്ഥാനം ഹിന്ദുക്കള്‍ക്കെന്ന് ശിവസേന
എഡിറ്റര്‍
Monday 30th October 2017 3:17pm

 

മുംബൈ: ഇന്ത്യയില്‍ പ്രഥമസ്ഥാനം ഹിന്ദുക്കള്‍ക്കെന്ന് ശിവസേന. മറ്റുള്ളവര്‍ക്ക് അത് കഴിഞ്ഞേ സ്ഥാനമൊള്ളൂവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.

ഹിന്ദുത്വ നിലപാടുള്ള സര്‍ക്കാര്‍ ഇന്ത്യയില്‍ ഭരിച്ചിട്ടും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഘര്‍വാപ്പസി, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്നീ വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്നതായും സാമ്‌നയില്‍ പറയുന്നു.

‘ഇന്ത്യയില്‍ പ്രഥമ സ്ഥാനം ഹിന്ദുക്കള്‍ക്ക്. മറ്റുള്ളവര്‍ പിന്നീട് മതി. ക്രിസ്ത്യാനികള്‍ക്ക് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമുണ്ട്. ബുദ്ധ മതക്കാര്‍ക്ക് ചൈന, ജപ്പാന്‍, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളുണ്ട്. മുസ്‌ലിങ്ങള്‍ക്ക് ലോകത്ത് അമ്പതിലേറെ രാജ്യങ്ങളുണ്ട്. എന്നാല്‍ ഹിന്ദുക്കള്‍ക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല’.


Also Read: കോടതി നിര്‍ദേശിച്ച ദിവസം മകളെ ഹാജരാക്കും: കോടതി പറയുന്ന എന്തും അനുസരിക്കുമെന്ന് ഹാദിയയുടെ പിതാവ്


ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍.എസ്.എസ് മേധാവി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും പത്രം പറയുന്നു.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ആര്‍.എസ്.എസിന്റെ ചിന്താധാരയില്‍ ഉള്ളവരായിട്ടും ദേശീയഗാനം ആലപിക്കുന്ന കാര്യത്തില്‍ പിടിവാശി തുടരുകയാണ്. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കുന്നതിനെ അനുചിതമായി പോലും കാണുന്നവരുണ്ടെന്നും സാമ്‌ന പറയുന്നു.

നേരത്തെ ഹിന്ദുക്കളുടെ രാജ്യമാണ് ഹിന്ദുസ്ഥാന്‍ എന്ന പ്രസ്താവനയുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് സ്ഥാനമില്ലെന്നല്ല അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Advertisement