എഡിറ്റര്‍
എഡിറ്റര്‍
പടക്ക നിരോധനത്തിനെതിരെ സുപ്രീംകോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സംഘപരിവാര്‍
എഡിറ്റര്‍
Tuesday 17th October 2017 9:16pm


ന്യൂദല്‍ഹി: ദല്‍ഹിയില്‍ ദീപാവലിക്ക് പടക്ക വില്‍പന നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. ആസാദ് ഹിന്ദ് ഫൗജ് പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് പടക്കം പൊട്ടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നോക്കി നില്‍ക്കെയാണ് പടക്കം പൊട്ടിച്ചതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ഇവരെ തിലക്മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.


Read more:  ‘വൈ ദിസ് കൊലവെറി ഡാ’; ദ വയറിനെ വിലക്കിയ സംഭവത്തില്‍ അമിത് ഷായേയും നിയമ സഹായത്തേയും ട്രോളി രാഹുല്‍ ഗാന്ധി


പടക്ക നിരോധനത്തിനെതിരെ ബി.ജെ.പി നേതാവ് തേജീന്ദര്‍ ബാഗും ഇന്ന് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ദല്‍ഹി ഹരി നഗറിലുള്ള കുട്ടികള്‍ക്ക് പടക്കം വിതരണം ചെയ്ത തേജീന്ദര്‍ ബാഗ ഇത് വിതരണം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ദല്‍ഹിയുടെ പുറത്ത് നിന്ന് വാങ്ങിയ പടക്കമാണ് വിതരണം ചെയ്തതെന്ന് ബാഗ പറഞ്ഞു. ദല്‍ഹി ബി.ജെ.പി വക്താവാണ് തേജീന്ദര്‍ ബാഗ. ദീപാവലിക്ക് തൊട്ടുമുമ്പെ പടക്ക വില്‍പന നിരോധിച്ചത് ഹിന്ദു ആഘോഷങ്ങളെ ലക്ഷ്യമിടുന്നത് കൊണ്ടാണെന്നും നിരോധനം ഒരു കൊല്ലം വേണമെന്നും ബാഗ പറഞ്ഞിരുന്നു.

Advertisement