എഡിറ്റര്‍
എഡിറ്റര്‍
ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലഭിനയിച്ച സണ്ണിലിയോണിനെതിരെ ഹിന്ദുത്വവാദികള്‍
എഡിറ്റര്‍
Wednesday 20th September 2017 1:58pm

 

മുംബൈ: ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലഭിനയിച്ച ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ഹിന്ദുത്വവാദികളുടെ പ്രതിഷേധം. നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ എന്ന പരസ്യവാചകത്തോടെ വഡോദരയില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ഹിന്ദു സംസ്‌കാരത്തെ ആക്ഷേപിക്കുന്നതാണെന്ന് പറഞ്ഞാണ് ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതിനെത്തുടര്‍ന്ന് പരസ്യം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് കാണിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ്, കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന് പരാതി നല്‍കി. സണ്ണി ലിയോണിനും പരസ്യകമ്പനിക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.


Also Read: പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ല; കേസ് ചീട്ട് കൊട്ടാരം പോലെ തകര്‍ന്നുവീഴും; പി.സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ്


നവരാത്രിയെ കോണ്ടം വില്‍പനയിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവരുടെ പരാതിയില്‍ പറയുന്നു. വിവാദം ശക്തമായതോടെ, ഗുജറാത്തില്‍ പലയിടത്തും സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റി.

ഹിന്ദു മതവികാരം വ്രണപ്പെടുത്താനും നവരാത്രിയെ ഇകഴ്ത്താനുമാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്ന് ഹിന്ദുയുവവാഹിനി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ നവരാത്രിയോടനുബന്ധിച്ചുള്ള ദിവസങ്ങളില്‍ കോണ്ടത്തിന്റെ വില്‍പ്പന കൂടുതലാണെന്ന് ദാറ്റ്‌സ് പേഴ്‌സണല്‍ ഡോട്ട് കോം നടത്തിയ സര്‍വേയില്‍ പറയുന്നു.

Advertisement