എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദി ദേശീയഭാഷയല്ല, ആക്കാന്‍ കഴിയുകയുമില്ലെന്ന് സിദ്ധരാമയ്യ
എഡിറ്റര്‍
Wednesday 23rd August 2017 12:35pm

ബംഗളുരു: ഹിന്ദി ദേശീയ ഭാഷയല്ലെന്നും അത് അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.

‘ഹിന്ദി ഒരിക്കലും അടിച്ചേല്‍പ്പിക്കാനാവില്ല. ജനങ്ങള്‍ വേണമെങ്കില്‍ അത് പഠിക്കട്ടെ. ഹിന്ദിയൊരിക്കലും ദേശീയ ഭാഷയല്ല. അക്കാന്‍ കഴിയുകയുമില്ല. രാജ്യത്തെ ഭാഷകളില്‍ ഒന്ന് മാത്രമാണ് ഹിന്ദി.’ അദ്ദേഹം പറഞ്ഞു.

ബംഗളുരുവിലെ മെട്രോ സൈന്‍ബോര്‍ഡുകളില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാറിന് കത്തയച്ച സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ആസൂത്രിതമായ ശ്രമമുണ്ടെന്നാണ് തനിക്കു തോന്നുന്നത്. മെട്രോയുടെ വിഷയത്തില്‍ സ്‌റ്റേഷനുകളില്‍ ഹിന്ദി ഉപയോഗിക്കാന്‍ അവര്‍ കത്തയച്ചിട്ടുണ്ട്.


Also Read: മഞ്ചേരിയില്‍ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതിയെ ‘ശഹീദാ’ക്കി കുടുംബം


തമിഴ്‌നാട്ടില്‍ അത് ഉപയോഗിക്കുന്നില്ല. പക്ഷേ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ താല്‍പര്യമാണ്. അത് അടിച്ചേല്‍പ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകത്തിന് സ്വന്തമായി പതാകയെന്ന നിലപാടിനെയും അദ്ദേഹം പ്രതിരോധിച്ചു. സംസ്ഥാനങ്ങള്‍ക്ക് പതാകയെന്നത് ഭരണഘടനയ്ക്ക് എതിരല്ല. അതുകൊണ്ടുതന്നെ താന്‍ സംസ്ഥാന പതാകയ്ക്ക് ആവശ്യപ്പെടുമ്പോള്‍ അത് ദേശീയപതാകയെ അപമാനക്കലാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement