എഡിറ്റര്‍
എഡിറ്റര്‍
കേസിന് ബലം കൂട്ടാന്‍ താനെന്താ ശങ്കര്‍ സിമന്റാണോയെന്ന് ഹിമവല്‍ ഭദ്രാനന്ദ
എഡിറ്റര്‍
Tuesday 11th April 2017 3:38pm

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ഓഫീസിനുമുന്നില്‍ മഹിജയും ബന്ധുക്കളും നടത്തിയ സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത തോക്കുസ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദ ജയില്‍മോചിതനായി.

കേസിന് ബലം കൂട്ടാനാണോ താങ്കളെ ഡിജിപി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തില്‍ പ്രതിയാക്കിയതെന്നുള്ള ചോദ്യത്തിന് ബലം കൂട്ടാനായി താനെന്താ ശങ്കര്‍ സിമെന്റാണോയെന്നായിരുന്നു ഹിമവല്‍ ഭദ്രാനന്ദയുടെ മറുപടി.

താന്‍ അവിടെ എത്തിയത് ഡി.ജി.പിയെ കാണാന്‍ വേണ്ടിയാണ്. ഇതിന് നേരത്തെ അനുമതിയുണ്ടായിരുന്നു. കൊച്ചിയിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കാനാണ് എത്തിയത്.

തന്റെ തോക്കു കേസ് എന്തായി എന്നു പോലും അറിയാത്ത പൊലീസുകാരാണ് ഇവിടെയുള്ളത്. അവര്‍ക്ക് ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല. പഴഞ്ചന്‍ രീതികളാണ് അവരുടേത്.

വെറുതെയല്ല ഇവരെ ആളുകള്‍ കിറുക്കന്മാര്‍ എന്നു വിളിക്കുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.


Dont Miss VIDEO:- തങ്ങള്‍ക്കെതിരായ പ്രസ്താവന ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടേനെ: നൗഷാദ് ബാഖവി


കെ.എം ഷാജഹാന്‍, എസ്.യു.സി.ഐ പ്രവര്‍ത്തകന്‍ എം.ഷാജീഹാന്‍, ഭാര്യ മിനി, തോക്കുസ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ, ശ്രീകുമാര്‍ എന്നിവര്‍ക്ക് ഇന്നാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കുടുംബം ഡി.ജി.പി ഓഫീസിനു മുന്നില്‍ നടത്തിയ സമരത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ടായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

അഞ്ചു പേര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം വരെ ശക്തമായ വാദമുഖങ്ങള്‍ ഉന്നയിച്ച പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ശക്തമായ വാദ ഉന്നയിച്ചില്ല.

ഗൂഢാലോചന തെളിയിക്കാന്‍ മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നായിരുന്നു നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടില്ല. ഒരു ദിവസത്തെ കസ്റ്റഡിയാണ് അപേക്ഷിച്ചത്. നാലു മണിക്കൂര്‍ സമയം കോടതി അദനുവദിക്കുകയും ചെയ്തിരുന്നു. നാലു പേരെ പോലീസ് സ്റ്റേഷനില്‍ വച്ചും ഷാജഹാനെ ജയിലില്‍ വച്ചുമായിരുന്നു ചോദ്യം ചെയ്തത്.

Advertisement