എഡിറ്റര്‍
എഡിറ്റര്‍
ഹിമാചല്‍ തെരഞ്ഞെടുപ്പ്; മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് വീര്‍ഭദ്ര സിങ്
എഡിറ്റര്‍
Thursday 9th November 2017 10:54am

ന്യൂദല്‍ഹി: 68 മണ്ഡലങ്ങളിലേക്കായി നടക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ വീര്‍ഭദ്ര സിങ് വ്യക്തമാക്കി. മകന്‍ വിക്രമാദിത്യയ്‌ക്കൊപ്പം ഷിംല മണ്ഡലത്തില്‍ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

337 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസില്‍ നിന്നും സംസ്ഥാനം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് ബി.ജെ.പി. 50,25,941 വോട്ടര്‍മാരാണ് ഉള്ളത്. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.


Dont Miss സിഗരറ്റുകൊണ്ട് ദേഹം പൊള്ളിച്ചു, തലകീഴായി കെട്ടിത്തൂക്കിയിട്ട് ഇരുമ്പികമ്പികൊണ്ട് അടിച്ചു; ശ്രീലങ്കന്‍ സേനയില്‍ നിന്നും നേരിട്ട ക്രൂരപീഡനം വെളിപ്പെടുത്തി തമിഴ് യുവാക്കള്‍


വീര്‍ഭദ്രസിങ്, ജെ.പി നദ, ശാന്തകുമാര്‍, പി.കെ ദുമല്‍ തുടങ്ങിയവരാണ് പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍. താന്‍ നേരിടുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് വീര്‍ഭദ്ര സിങ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വീരഭദ്ര സിങ് നയിക്കുന്ന കോണ്‍ഗ്രസും ധുമല്‍ നയിക്കുന്ന ബിജെപിയും 68 മണ്ഡലങ്ങളിലും മല്‍സരിക്കുമ്പോള്‍ 42 സീറ്റുകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.എസ്.പിയും പോരാട്ടത്തിനുണ്ട്.

14 സീറ്റുകളില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ സി.പി.ഐയും മത്സരരംഗത്തുണ്ട്. മുന്നണി രണ്ടിടത്തു സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കുന്നു. ഇക്കുറി നിയമസഭയില്‍ ഇടംപിടിക്കാനാകുമെന്നാണു പാര്‍ട്ടിയുടെ പ്രതീക്ഷ. 1993ല്‍ ആണ് അവസാനമായി ഹിമാചല്‍ നിയമസഭയില്‍ സി.പി.ഐ.എം സാന്നിധ്യമറിയിച്ചത്.

ഹിമാചലില്‍ വി.വി പാറ്റ് സംവിധാനമുപയോഗിച്ച് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.

Advertisement