എഡിറ്റര്‍
എഡിറ്റര്‍
ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 9 ന് തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ തീരുമാനമായില്ല
എഡിറ്റര്‍
Thursday 12th October 2017 5:52pm

 

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. നവംബര്‍ ഒമ്പതിനാണ് വോട്ടെടുപ്പ്. അതേസമയം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി കമ്മീഷന്‍ പ്രഖ്യാപിച്ചില്ല. രണ്ടു സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 18 ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

18 ന് മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കും. ഹിമാചല്‍ പ്രദേശില്‍ ഒക്ടോബര്‍ 23 വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 25-നാണ് സൂഷ്മപരിശോധന.

26-ന് സ്ഥാനാര്‍ഥികളുടെ അന്തിമപ്പട്ടിക പ്രസിദ്ധീകരിക്കും. 27 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം.


Also Read: മഹാരാഷ്ട്ര നന്ദേഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം


2018 ജനുവരി വരെയാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിലവിലെ നിയമസഭയുടെ കാലാവധി. അതേസമയം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനൊപ്പം തന്നെ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കാണിക്കുന്ന വിവിപാറ്റ് മെഷീനുകളും സജ്ജമാക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ.ജ്യോതി അറിയിച്ചു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും അതീവ പ്രാധാന്യത്തോടെയായിരിക്കും പോരിനിറങ്ങുക. ഹിമാചല്‍ പ്രദേശില്‍ 68 ഉം ഗുജറാത്തില്‍ 182 ഉം മണ്ഡലങ്ങളാണുള്ളത്.

Advertisement