| Friday, 27th January 2012, 3:38 pm

ഹിലരി ക്ലിന്റന്‍ രാഷ്ട്രീയജീവിതത്തോട് വിടപറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് സെക്രട്ടറി ഹിലരി ക്ലിന്റന്‍ പൊതു ജീവിതത്തില്‍ നിന്നും പടിയിറങ്ങുന്നു. ഹിലരി തന്നെയാണ് കാര്യം അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചത്.അമേരിക്കയില്‍ നടക്കുന്ന അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ ഉണ്ടാവില്ലെന്ന് ഹിലരി വ്യക്തമാക്കി കഴിഞ്ഞു.

കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോടാണ് ഹിലരി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിനു വേണ്ടിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചത്. ഇനി വിശ്രമം ആവശ്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അതില്‍ താന്‍ ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കി.

വരുന്ന തിരഞ്ഞെടുപ്പില്‍ ഒബാമ വിജയിക്കുമെന്നും ഹിലരി അഭിപ്രായപ്പെട്ടു. ആദ്യത്തെ വനിതാ സെനറ്ററായി സേവനമനുഷ്ഠിച്ച അമേരിക്കയിലെ ഏക വനിതയാണ് ഹിലരി.

ഇനിയൊരു ഇരുപത് വര്‍ഷം കഴിഞ്ഞാലും എനിയ്ക്ക് പ്രായം കൂടില്ല. ഞാന്‍ അപ്പോഴും ഒരു ഇരുപത് വയസ്സുകാരിയായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ഞാനിപ്പോള്‍ ആസ്വദിക്കുകയാണ്.

ഇത്രയും കാലം അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ സജീവമായിരുന്നു. ഗവണ്‍മെന്റിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും കൂടെ നിന്നിട്ടുണ്ട്.  രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ എത്രകാലം ഇങ്ങനെ രാഷ്ട്രീയത്തില്‍ തുടരുമെന്ന് എന്നോട് ആളുകള്‍ ചോദിക്കാറുണ്ടായിരുന്നു.ഇപ്പോള്‍ അതിനു സമയമായി.

നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സാധ്യത സംബന്ധിച്ച ചര്‍ച്ചകളൊന്നും താന്‍ ശ്രദ്ധിക്കാറില്ലെന്നും ഹിലറി വെളിപ്പെടുത്തി.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more