| Saturday, 28th January 2012, 1:44 pm

വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നു: സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നെന്ന് സുപ്രീം കോടതി .

സമൂഹത്തില്‍ ഉന്നത കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടികളാണ് ഇത്തരം സെക്‌സ് ട്രേഡുകളില്‍ ഏര്‍പ്പെടുന്നതെന്നാണ് സുപ്രീം കോടതി വിലയിരുത്തല്‍.  ജസ്റ്റിസ് അത്‌ലമാസ് കബീര്‍,ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഇതിനെതിരായുള്ള ക്ലാസുകളും ക്യാമ്പയിനുകളും നടക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉന്നത കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ സെക്‌സ് റാക്കറ്റുകളില്‍ അകപ്പെട്ടുപോകുന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.

പ്രശസ്തമായ സര്‍വകലാശാലകളില്‍ പഠിക്കുന്ന കുട്ടികളാണ്  ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. മാറിവരുന്ന ജീവിത രീതിയും അനുബന്ധ സാഹചര്യവുമാണ് ഇവരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നത്. സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി ബോധവത്ക്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ ഇത്തരം സെക്‌സ ട്രഡുകളില്‍ കണ്ണികളാണെന്ന് മാതാപിതാക്കള്‍ പോലും വൈകിയാണ് അറിയുന്നത്. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്.

മുന്നാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തിന്‍മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സോളിസിറ്റ് ജനറല്‍ പി.പി മല്‍ഹോത്ര അഭിഭാഷക കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ എടുക്കാവുന്ന നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നും സെക്‌സ് റാക്കറ്റുകളിലും സെക്‌സ് വര്‍ക്കിലും കണ്ണികളാവുന്ന കണ്ണികളെ എളുപ്പത്തില്‍ തുടച്ചുനീക്കാന്‍ കഴിയില്ലെന്നും ബെഞ്ച് അറിയിച്ചു.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more