എഡിറ്റര്‍
എഡിറ്റര്‍
മറ്റുമതസ്ഥനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദല്ല: ഹൈക്കോടതി
എഡിറ്റര്‍
Tuesday 10th October 2017 12:06pm

കൊച്ചി: എറണാകുളം കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി.

യോഗ കേന്ദ്രത്തിനെതിരെ ശ്രുതി എന്ന യുവതി നല്‍കിയ ഹരജിയും ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അനീസ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയും പരിഗണിക്കവേയായിരുന്നു കോടതി പരാമര്‍ശം


Dont Miss താങ്കള്‍ പറയുന്നത് കേട്ടാല്‍ ദീപാവലിക്ക് വിളക്ക് തെളിയിക്കുന്നതാണ് സുപ്രീംകോടതി നിരോധിച്ചത് എന്ന് തോന്നുമല്ലോ; ഈദ് ദിനത്തിലെ മൃഗബലി നിരോധിക്കുമോ എന്ന ചേതന്‍ ഭഗതിന്റെ ചോദ്യത്തെ പരിഹസിച്ച് ശശിതരൂര്‍


മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ല. എല്ലാ ഹേബിയസ് കോര്‍പസ് കേസുകളും സെന്‍സേഷനലൈസ് ചെയ്യാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മതപരിവര്‍ത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അനീസ് എന്ന യുവാവുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രുതിക്ക് അനീസിനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹരജികള്‍ തീര്‍പ്പാക്കാതിരുന്ന ഹൈക്കോടതി പിന്നീട് വിശദ
ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.

Advertisement