എഡിറ്റര്‍
എഡിറ്റര്‍
നോക്കുകൂലി ആവശ്യപ്പടുന്നവരെ അറസ്റ്റ് ചെയ്യണം: പൊലീസ് നടപടി എടുത്തില്ലെങ്കില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും ഹൈക്കോടതി
എഡിറ്റര്‍
Friday 6th October 2017 12:22am

കൊച്ചി: നോക്കുകൂലി ആവശ്യപ്പെടുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചുമട്ടുതൊഴിലാളികള്‍ക്ക് വെറുതെ കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലെന്നും ഇവരുടെ കൂലി ബാങ്ക് വഴിയാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പതിറ്റാണ്ടുകളായി നോക്കുകൂലിക്കെതിരെ കോടതികള്‍ ശബ്ദമുയര്‍ത്തിയിട്ടും തുടരുകയാണെന്നും നോക്കുകൂലി സംബന്ധിച്ചുള്ള കേസുകളില്‍ പൊലീസ് അടിയന്തര നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.


Also Read ദോക്ക്‌ലാമില്‍ അഞ്ഞൂറ് സൈനീകരുടെ നേതൃത്വത്തില്‍ വീണ്ടും ചൈനയുടെ റോഡ് നിര്‍മ്മാണം; ഇക്കുറി തര്‍ക്ക പ്രദേശത്തു നിന്ന് പത്ത് കിലോമീറ്റര്‍ അകലെ


ഇത്തരത്തില്‍ പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ പരാതിക്കാരന് പൊലീസിനെതിരെ കോടതിയെ സമീപിക്കാമെന്നും ഇത്തരം കേസുകള്‍ ഹൈക്കോടതി നേരിട്ട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

തടിമില്ലുടമ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ വിധി പറയുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍. മുമ്പ് നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ ഗുണ്ടാനിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. നോക്കുകൂലി ആവശ്യപ്പെടുന്നത് വികസനത്തിന് തുരങ്കം വെയ്ക്കലാണെന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു.

Advertisement