Administrator
Administrator
സ്വാശ്രയ എഞ്ചിനിയറിംങ്: ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാം
Administrator
Wednesday 8th June 2011 2:57pm

high-courtകൊച്ചി: ക്രിസ്ത്യന്‍ സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്‌മെന്റുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 2007-08 അധ്യയന വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന ജസ്റ്റീസ് മുഹമ്മദ് കമ്മറ്റിയുടെ ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.

മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് കാത്തലിക് എന്‍ജിനീയറിംഗ് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

ഇതോടെ കഴിഞ്ഞ കൊല്ലത്തെ ഫീസായ 75,000 രൂപയും പലിശരഹിതനിക്ഷേപമായി ഒരു ലക്ഷം രൂപയും മാനേജ്‌മെന്റുകള്‍ക്ക് ഈടാക്കാം. 40,000രൂപ

ഫീസും 75,000 രൂപ നിക്ഷേപവും വാങ്ങാനായിരുന്നു മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശം. ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രന്‍ ആണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Advertisement