എഡിറ്റര്‍
എഡിറ്റര്‍
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി
എഡിറ്റര്‍
Wednesday 6th August 2014 3:43pm

highcourt കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ഹൈക്കോടതി. പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ യാത്ര ചെയ്യുന്നവര്‍ ആയുര്‍വേദ ചികിത്സക്ക് പോവേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

റോഡുകളുടെ അറ്റകുറ്റ പണിയില്‍ അഴിമതിയുണ്ടെന്നും വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ദുരിതമാവുന്ന റോഡുകള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കോടതി നിരീക്ഷിച്ചു.

മഴക്കാലത്തെ യാത്രാദുരിതങ്ങല്‍ ഇരട്ടിയാക്കുന്ന റോഡുകളുടെ ശോച്യാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്നും കരാറുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Advertisement