എഡിറ്റര്‍
എഡിറ്റര്‍
ഗുര്‍മീത് റാം റഹീമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ഹൈക്കോടതി; കലാപത്തില്‍ മരണം 29 ആയി
എഡിറ്റര്‍
Friday 25th August 2017 7:39pm

 

ഛണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന കോടതി വിധിയെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ കോടതിയുടെ ഇടപെടല്‍. റാം റഹീമിന്റെ സ്വത്തുക്കള്‍ അടിയന്തിരമായി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. സ്വത്തുവകകള്‍ കണ്ടുകെട്ടി അക്രമങ്ങളിലുണ്ടാകുന്ന നഷ്ടം നികത്തണമെന്നാണ് കോടതി ഉത്തരവ്.

ഇന്നു വൈകീട്ടായിരുന്നു ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. തുടര്‍ന്ന് കോടതിയും പരിസരവും വളഞ്ഞ അനുയായികള്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.


Also Read: ‘ദല്‍ഹിയിലുമുണ്ടെടാ പിടി’; വിവാദ ആള്‍ദൈവം റാം റഹീമിനെ പുകഴ്ത്തിയ നരേന്ദ്രമോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


പഞ്ച്കൂലയില്‍ ആരംഭിച്ച കലാപം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. അക്രമ സംഭവങ്ങളില്‍ ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചു പൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞു പോകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനുപുറമേ പഞ്ചകുളയിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ധസൈനിക വിഭാഗത്തിന്റെ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.


Dont Miss: ഏട്ടനായിരുന്നു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത്; എന്താണ് സംഭവിക്കുന്നതെന്ന് എനിക്കന്നറിയില്ലായിരുന്നു; കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സറാഹ


മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

Advertisement