എഡിറ്റര്‍
എഡിറ്റര്‍
തൃപ്പൂണിത്തറ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവ്
എഡിറ്റര്‍
Thursday 28th September 2017 5:41pm

 

കൊച്ചി: മിശ്രവിവാഹിതരായ ഹിന്ദുപെണ്‍കുട്ടികളെ പീഡിപ്പിച്ച് ഘര്‍വാപസി നടത്തുന്നു എന്ന ആരോപണം നേരിട്ട തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ ഹൈക്കോടതി അന്വേഷണത്തിനു ഉത്തരവിട്ടു. കൊച്ചി സിറ്റി കമ്മീഷണര്‍ക്കാണ് കോടതി അന്വേഷണ നിര്‍ദേശം നല്‍കിയത്. നേരത്തെ യോഗാ കൗണ്‍സിലിങ് സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് പൂട്ടിച്ചിരുന്നു.


Also Read: ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവും


കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. പ്രോസിക്യൂഷന്‍ ഡയറക്ടറെ വിളിച്ചുവരുത്തിയ കോടതി ഹില്‍പാലസ് സി.ഐ, സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുമുണ്ട്.

നേരത്തെ യോഗാ സെന്ററിനെതിരെ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്തിയ പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

അന്വേഷണ ഉത്തരവിട്ട കോടതി യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും ഉത്തരവിട്ടു. കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. സ്‌പെഷല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Dont Miss: തരുണ്‍ തേജ്പാലിനെതിരെ ലൈംഗികക്കുറ്റം ചുമത്തി


മിശ്ര വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതിനായി തന്നെ തടങ്കലില്‍ പാര്‍പ്പിച്ചെന്നുകാട്ടിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ യുവതി നേരത്തെ പൊലീസിനെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച കോടതി കേസില്‍ മതം കലര്‍ത്തരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.

Advertisement